Friday May 24th, 2019 - 4:43:pm
topbanner
topbanner

മായന്നൂര്‍ക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കൊലപാതകം: 14 വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റക്കാരെന്ന് കോടതി !

fasila
മായന്നൂര്‍ക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കൊലപാതകം: 14 വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റക്കാരെന്ന് കോടതി !

തൃശൂര്‍: മായന്നൂര്‍ക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കൊലപാതക കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. ഒറ്റപ്പാലം സ്വദേശികളായ പ്ലാക്കില്‍ വീട്ടില്‍ കൃഷ്ണദാസ്, കാട്ടിലാംകുറിശി വീട്ടില്‍ സത്യന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

2005 മാര്‍ച്ച് 26നാണ് കേസിനാസ്പദമായ സംഭവം. മായന്നൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്തായപ്പുരയ്ക്കല്‍ മൂത്തേടത്ത് പ്രഭാകരന്‍ കൊല്ലപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ച് 14 വര്‍ഷത്തിനു ശേഷം ഇന്ന് കേസില്‍ കോടതി ശിക്ഷ വിധിക്കും.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. മെഹബൂബ് കോടതിയില്‍ ഹാജരായി. മൂന്ന് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. പഴയന്നൂര്‍ എസ്‌ഐ ആയിരുന്ന സി.എസ്. ഗോപാലകൃഷ്ണനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാരെ കണ്ടെത്തിയത്.

Read more topics: thrissur, mayannur kavu, murder case,
English summary
murder during mayannur kavu temple festival: court verdict
topbanner

More News from this section

Subscribe by Email