Thursday September 20th, 2018 - 6:17:pm
topbanner
Breaking News

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; കൗമാരക്കാരനെ ജുവനൈല്‍ ഹോമിലേക്കയച്ചു

suvitha
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; കൗമാരക്കാരനെ ജുവനൈല്‍ ഹോമിലേക്കയച്ചു

തൊടുപുഴ: ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൗമാരക്കാരനെ പോലിസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു. ഇടുക്കി പോലിസ് വീഴ്ചവരുത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിനായിരുന്നു കേസന്വേഷണച്ചുമതല.

സംഭവം കൈകാര്യം ചെയ്തതില്‍ ഇടുക്കി പോലിസിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി ഡിവൈഎസ്പി വെളിപ്പെടുത്തി.ഇതു സംബന്ധിച്ച റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിക്കു നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് പോലിസ് നിര്‍ദേശത്തെ തുടര്‍ന്ന് കൗമാരക്കാരനെ പിതാവ് ജുവനൈല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാക്കിയത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഫോട്ടോ കംപ്യൂട്ടര്‍ മോര്‍ഫിങിലൂടെ അശ്ലീല ചിത്രങ്ങളാക്കി ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും കൗമാരക്കാരനെതിരെ ഇടുക്കി പോലിസ് കാര്യമായ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ കേസ് തൊടുപുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

ഇടുക്കി സ്വദേശിനിയും നിര്‍ധന കുടുംബാംഗവുമായ പെണ്‍കുട്ടിയെ സമീപവാസിയാണ് നിരന്തരം ശല്യം ചെയ്തത്. പെണ്‍കുട്ടിയെ വലയിലാക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് അശ്ലീല ചിത്രം പ്രചരിപ്പിച്ച് അപമാനിതയാക്കിയത്. പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുവിന്റെ പക്കല്‍ നിന്ന് കൈക്കലാക്കുകയായിരുന്നു. അശ്ലീല ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിടുകയായിരുന്നു. ഇതിനു ശേഷവും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവി,മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പിതാവ് പരാതി നല്‍കിയത്.

 

English summary
Fake pornographic pictures on the Internet School student,was sent to a juvenile home teen
topbanner

More News from this section

Subscribe by Email