Thursday November 15th, 2018 - 7:37:am
topbanner

ബന്ധുവിന്റെ ചിത്രം മോർഫ് ചെയ്ത‌് പ്രചരിപ്പിച്ച യുവതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

NewsDesk
ബന്ധുവിന്റെ ചിത്രം മോർഫ് ചെയ്ത‌് പ്രചരിപ്പിച്ച യുവതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

കൊച്ചി: ബന്ധുവിന്റെ ചിത്രം മോർഫ് ചെയ്ത‌് പ്രചരിപ്പിച്ച യുവതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉറ്റ ബന്ധുവിന്റെ ചിത്രം മോർഫ് ചെയ്ത‌് അശ്ലീലമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വിദേശത്തേക്കു കടന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

മൂവാറ്റുപുഴ സ്വദേശി ജാസ്മിനെ (38)യാണ് പൊലീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നാലു വർഷം മുൻപാണു സംഭവം. അശ്ലീലചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനു ജാസ്മിന്റെ പേരിൽ ബന്ധുവിന്റെ പരാതിയെ തുടർന്നു മൂവാറ്റുപുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ ജാസ്മിൻ അപ്പോഴേക്കും വിദേശത്തേക്കു കടന്നു. തുടർന്നു പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇവർ നാട്ടിലേക്കു മടങ്ങുന്നുവെന്ന വിവരത്തെ തുടർന്നു പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നു. ഇവർ പുറത്തിറങ്ങിയ ഉടനെ പ്രിൻസിപ്പൽ എസ്ഐ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘ‌ം ഇവരെ അറസ്റ്റ‌് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി.

Read more topics: moovattupuzha, morph, photo,
English summary
moovattupuzha relative photo morphed lady arrest
topbanner

More News from this section

Subscribe by Email