Monday November 19th, 2018 - 1:16:pm
topbanner

കണ്ണൂര്‍; വീട്ടിനുള്ളില്‍നിന്നും 37 പവനും 2 ലക്ഷം രൂപയും കാണാതായി; ഒടുവില്‍ തിരിച്ചുകിട്ടി

NewsDesk
കണ്ണൂര്‍; വീട്ടിനുള്ളില്‍നിന്നും 37 പവനും 2 ലക്ഷം രൂപയും കാണാതായി; ഒടുവില്‍ തിരിച്ചുകിട്ടി

കണ്ണൂര്‍: വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 37 പവനും 2 ലക്ഷം രൂപയും കാണാതായി മണിക്കൂറുകള്‍ക്കകം തിരിച്ചുകിട്ടി. കണ്ണൂര്‍ ധര്‍മശാല തളിയില്‍ പുതിയപുരയില്‍ രാജന്റെ വീട്ടിലാണ് സംഭവം.

ബുധനാഴ്ചയാണ് ഇവ നഷ്ടപ്പെട്ടതെന്നു കരുതുന്നു. ഡയാലിസിന് വിധേയനാകാറുള്ള രാജന്‍ ബുധനാഴ്ച വീട്ടിലുണ്ടായിരുന്നില്ല. പാചകക്കാരിയായ ഭാര്യയും മകളും മരുമകളും അന്നേദിവസം പുറത്ത് ജോലിക്ക് പോയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അലമാരയുടെ ലോക്കര്‍ തുറന്നനിലയില്‍ കണ്ടെത്തുന്നത്. പരിശോധിച്ചപ്പോള്‍ അടുത്തമുറിയിലെ മരുമകളുടെ ലോക്കറും തുറന്ന നിലയിലായിരുന്നു.

എന്നാല്‍, വീട്ടില്‍ ആളില്ലാത്തപ്പോള്‍ മോഷണ നടന്നതായുള്ള തെളിവുകളൊന്നും ലഭിച്ചില്ല. വാതിലുകളോ ലോക്കറോ തകര്‍ത്തിട്ടില്ലെന്നും പോലീസ് കണ്ടത്തി.

തുടര്‍ന്ന് വീട്ടുകാരെ മുഴുവന്‍ ചോദ്യം ചെയ്തതോടെയാണ് വീട്ടിനുള്ളില്‍തന്നെ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും പണവും കണ്ടെത്തിയത്. വീട്ടിലുള്ള ഒരാളാണ് മോഷണത്തിന് പിന്നിലെന്ന് ബോധ്യമായതോടെ വീട്ടുകാരുടെ ആവശ്യപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.

തൊടുപുഴയില്‍ പതിനാലുകാരിയെ വിൽക്കാൻ അമ്മയും കൂട്ട്: പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് കൂട്ടുകാരി

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

നയൻസ് സത്യന്‍ അന്തിക്കാടിനെ പുലർച്ചെ വിളിച്ചു പറഞ്ഞതെന്ത്?

 

Read more topics: missing, gold, money, kannur
English summary
missing gold money found inside home in kannur
topbanner

More News from this section

Subscribe by Email