Thursday November 15th, 2018 - 6:01:am
topbanner

ലിബിയയില്‍ കൊല്ലപ്പെട്ട സുനുവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

NewsDesk
ലിബിയയില്‍ കൊല്ലപ്പെട്ട സുനുവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

കുറവിലങ്ങാട്: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ എട്ടിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കാന്‍ കഴിയുമെന്നാണു നാട്ടില്‍ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ 25ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെയുണ്ടായ അക്രമണത്തിലാണ് വെളിയന്നൂര്‍ തുളസിഭവനില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനുവും (29)ഒന്നരവയസുള്ള മകനും കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളുണ്ടെങ്കിലും വിപിന്‍കുമാറിന് നാട്ടിലെത്താനുള്ള ടിക്കറ്റ് ഇന്നലെ വൈകുന്നേരവും ശരിയായിട്ടില്ല. ഈ സാഹചര്യത്തില്‍ വിപിന്റെ യാത്രയെ അടിസ്ഥാനമാക്കി സംസ്‌കാരചടങ്ങുകള്‍ നിശ്ചയിക്കാനാണ് ആലോചിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വിപിന്‍കുമാറിന്റെ വീട്ടിലെത്തി നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് പലതവണ ആവര്‍ത്തിച്ചുവെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വെളിയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ ധര്‍ണനടത്തിയിരുന്നു.

സുനുവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം ശക്തമാക്കിയിരുന്നുവെങ്കിലും ലിബിയയിലെ സാഹചര്യങ്ങളും എംബസി നിലപാടുകളും മൂലം നടപടികള്‍ നീളുകയായിരുന്നു. എന്നാല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധികരിച്ച് റവന്യു ഉദ്യേഗസസ്ഥര്‍ വിപിന്റെ വിട് സന്ദര്‍ശിച്ചിട്ടില്ലയെന്ന പ്രത്യേകതയുണ്ട്.

സീരിയല്‍ നടി പ്രത്യുഷയുടെ മരണത്തില്‍ മനംനൊന്ത് ആരാധിക ആത്മഹത്യ ചെയ്തു

Read more topics: Libya, missile attack, nurse,
English summary
missile attack in Libya Keralite nurse, son killed
topbanner

More News from this section

Subscribe by Email