Monday November 19th, 2018 - 3:46:pm
topbanner

ഭിന്നശേഷിക്കാർക്കായി പൊതു ഓഫീസുകളിൽ റാമ്പ് പണിയും :മന്ത്രി വി.എസ്. സുനിൽകുമാർ

NewsDesk
ഭിന്നശേഷിക്കാർക്കായി പൊതു ഓഫീസുകളിൽ റാമ്പ് പണിയും :മന്ത്രി വി.എസ്. സുനിൽകുമാർ

തൃശൂർ നിയമസഭാമണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് എളുപ്പം എത്താൻ കഴിയും വിധം 'റാമ്പ്' പണിയാൻ വേണ്ട തുക എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ കൃഷിവകുപ്പ് മന്ത്രി വി .എസ്. സുനിൽകുമാർ പറഞ്ഞു.

രാമവർമ്മപുരം വിജ്ഞാൻസാഗർ സമുച്ചയത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ജില്ലാതല ഭിന്നശേഷി വിഭവ കേന്ദ്രമായ 'ശുഭാപ്തി' യുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി വി.എസ്. സുനിൽകുമാർ.ജില്ലാ കലക്റ്റർ ഡോ.എ കൗശിഗൻറെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

റാമ്പ് പണിയുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങൾക്ക് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും എസ്റ്റിമേറ്റ് തയ്യാറാകുന്നമുറയ്ക്ക് തുക പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരായവരെകൂടെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് സംസ്ഥാനസർക്കാരിന്റെ നയമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം കുട്ടികളിൽ ഒന്നേമുക്കാൽ ശതമാനം പേർ ഭിന്നശേഷിക്കാരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 'ശുഭാപ്തി'ക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവകാശപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് വിഭവ ശേഷി കേന്ദ്രത്തിന്റെ ലക്‌ഷ്യം.ധനിക-ദരിദ്ര വ്യത്യാസമില്ലാതെ ഭിന്നശേഷി പരിശോധനകൾ,നിലവാര നിർണ്ണയം, ശാസ്ത്രീയ ഇടപെടലുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഏകീകൃതമായി ലഭ്യമാക്കാനും ഈ കേന്ദ്രം ഉപകരിക്കും.ഭിന്നശേഷിക്കാരായ കുട്ടികളുടെ വാദ്യമേളങ്ങളോടെയാണ് തറക്കല്ലിടൽ ചടങ്ങുകൾക്ക് തുടക്കമായത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റടക്കം നിരവധി പേർ വാദ്യമേളത്തിൽ പങ്കെടുത്തു.കില ഡയറക്ടർ ജോയ് ഇളമൺ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കളക്ടർ ഡോ.എ.കൗശിഗൻ,മേയർ അജിത ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി.ജില്ലാ സാമൂഹ്യനീതി ഓഫീസർ എസ്.സുലക്ഷണ പദ്ധതി വിശദീകരിച്ചു.

ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.എ.നൗഷാദ്,സിജി മോഹൻദാസ്,കൗൺസിലർ വി.കെ.സുരേഷ്‌കുമാർ,ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.എസ്.മജീദ്, പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസിസ്,എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ബിന്ദു, മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പദ്മിനി സ്വാഗതവും സുപ്രണ്ടന്റ് ടി.എ. രാജൻ നന്ദിയും പറഞ്ഞു.

English summary
minister sunil kumar thrissure
topbanner

More News from this section

Subscribe by Email