Sunday February 17th, 2019 - 9:21:am
topbanner

കുട്ടമംഗലത്ത് ശുചീകരണത്തിൽ കൃഷിമന്ത്രിയും

aparna
കുട്ടമംഗലത്ത് ശുചീകരണത്തിൽ കൃഷിമന്ത്രിയും

ആലപ്പുഴ: കൈനകരിയിലെ മട വീണ പാടശേഖരങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനെത്തിയ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അവിടെ നടന്ന ശുചീകരണത്തിലും പങ്കാളിയായി.പുന്നപ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ശുചീകരണ സംഘം വൃത്തിയാക്കിക്കൊണ്ടിരുന്ന നിഷാ ഭവനിൽ ടി.പി.തമ്പാന്റെ വീട്ടിലാണ് മന്ത്രി വൃത്തിയാക്കലിൽ പങ്കാളിയായത്.

കൈ ന കരി, കുട്ടമംഗലം ഭാഗങ്ങളിൽ വെള്ളം ഇറങ്ങിയ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണം തുടരുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് എം. ഷീജ, മെമ്പർ സെലീന ഉൾപ്പടെ പതിനഞ്ചോളം പേരാണ് ശുചീകരണത്തിന് എത്തിയത്.  പിന്നീട് ഉമ്പിക്കാരൻ  ജട്ടിയിലെത്തിയ മന്ത്രി അവിടുത്തെ വീടുകളും സന്ദർശിച്ചു. വെള്ളംകയറിയ വീടുകളിൽ നിന്ന് വെള്ളം പമ്പു ചെയ്തു കളയാൻ നിർദേശം നൽകിയാണ് മന്ത്രി മടങ്ങിയത്. 

Viral News

Read more topics: alappuzha, kuttamangalam, flood,
English summary
minister of agriculture in sanitation
topbanner

More News from this section

Subscribe by Email