Monday April 22nd, 2019 - 9:54:am
topbanner
topbanner

രാഷ‌്ട്രീയ വിരോധംകൊണ്ട‌് കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന സമീപനമാണ‌് കേന്ദ്രം സ്വീകരിക്കുന്നത‌് : മന്ത്രി എം എം മണി

princy
രാഷ‌്ട്രീയ വിരോധംകൊണ്ട‌് കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന സമീപനമാണ‌് കേന്ദ്രം സ്വീകരിക്കുന്നത‌് :  മന്ത്രി എം എം മണി

ഇടുക്കി: രാഷ‌്ട്രീയ വിരോധംകൊണ്ട‌് കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന സമീപനമാണ‌് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി എം. എം മണി. സംസ്ഥാനത്തിന്റെ പുനർനിർമിതിക്ക‌് 30,000 കോടി വേണം. എന്നാൽ, കേന്ദ്രം നൽകിയത‌് 5000 കോടി മാത്രമാണ‌്. മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹായവും കേന്ദ്രം തടയുന്നതും അതുമൂലമാണെന്ന് മന്ത്രി പറഞ്ഞു.

എം ജിനദേവൻ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘നവകേരള നിർമിതിയും കേരള ബജറ്റും’ എന്ന വിഷയത്തിൽ കട്ടപ്പനയിലും അടിമാലിയിലും സംഘടിപ്പിച്ച സെമിനാറുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനാണ‌് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത‌്. എത്രത്തോളം പദ്ധതികൾ നടപ്പിലാക്കി എന്ന‌് വിലയിരുത്തി എല്ലാ വർഷവും പ്രോഗ്രസ‌് കാർഡ‌് തയ്യാറാക്കുന്നുണ്ട‌്. നഷ്ടത്തിലായിരുന്ന പൊതുമേഖലസ്ഥാപനങ്ങൾ ലാഭത്തിലാണ‌്. സ്വകാര്യ വ്യവസായത്തിനും അനുയോജ്യമായ സാഹചര്യമാണ‌് സർക്കാർ ഒരുക്കുന്നത‌്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ക്ഷേമം, സ‌്ത്രീ ശാക‌്തീകരണം, പിന്നോക്ക വിഭാഗങ്ങളുടെ ഇന്നമനം, തൊഴിലവസരം സൃഷ‌്ടിക്കുക, വിലക്കയറ്റം തടയുക, ഊർജ വികസനം, ജനങ്ങൾക്ക‌് കിടപ്പാടം എന്നിവ ഉൾപ്പെടെ സമ്പൂർണ വികസനം സാധ്യമാക്കുന്നതാണ‌് സംസ്ഥാന ബജറ്റെന്നും മന്ത്രി വിശദീകരിച്ചു.

Read more topics: kerala, minister, m.m mani
English summary
minister m.m mani about central government
topbanner

More News from this section

Subscribe by Email