Monday November 19th, 2018 - 9:17:pm
topbanner

മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷയ്ക്കായി നടപടികള്‍ ശക്തിപ്പെടുത്തും: റവന്യുമന്ത്രി

NewsDesk
മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷയ്ക്കായി നടപടികള്‍ ശക്തിപ്പെടുത്തും: റവന്യുമന്ത്രി

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെകാണുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം ചേര്‍ന്ന ശേഷമായിരിക്കും ഇന്ന് പ്രധാനമന്ത്രിയേയും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയേയും കാണുന്നതെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ചചെയ്യാനും ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം അറിയാനും അവരുടെ യോഗം വിളിച്ചുചേര്‍ത്തതെന്ന് മന്ത്രി പറഞ്ഞു. നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജനപ്രതിനിധികളുടെ യോഗം 15 ദിവസം കൂടുമ്പോള്‍ വിളിച്ചുചേര്‍ക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരില്‍ സ്വമേധയാ മാറാന്‍ തയ്യാറുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണ്. ഇവരെ ഇക്കാര്യത്തില്‍ പ്രേരിപ്പിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് കുളിക്കാനും മറ്റുമായി ആളുകള്‍ വന്‍തോതില്‍ ഇറങ്ങാന്‍ സാധ്യയുള്ളതിനാല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇവര്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കും. ദുരന്തനിവാരണത്തിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതല്‍ മോക്ക് ഡ്രി്ല്ലുകളും പരിശീലന പരിപാടികളും വിവിധ ഭാഗങ്ങളില്‍ നടത്തുമെന്നും മന്ത്രി ്അറിയിച്ചു.

രണ്ടുസ്ഥലങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനിച്ചു. ആവശ്യമായ സ്ഥലം ഏതെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷം വിവിധ വുകുപ്പുകളുടെ മികച്ച ഏകോപനത്തോടെ കൈകാര്യം ചെയ്തതില്‍ ജില്ലാകളക്ടര്‍ വി.രതീശനെ മന്ത്രി അഭിനന്ദിച്ചു. പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗവണ്‍മെന്റ് ഗൗരവത്തോടെ കാണുമെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി ഉണ്ടാകുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി അതിനെ നേരിടണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ എം.എല്‍.എ മാരായ റോഷി അഗസ്റ്റിന്‍, ഇ.എസ്.ബിജിമോള്‍, കെ.കെ ജയച്ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍ വി.രതീശന്‍, സബ്കളക്ടര്‍ എന്‍.ടി.എല്‍ റഡ്ഡി, എ.ഡി.എം കെ.കെ ആര്‍ പ്രസാദ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗം ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: Minister, Mullaperiyar dam
English summary
Revenue minister visits Mullaperiyar dam
topbanner

More News from this section

Subscribe by Email