Friday September 21st, 2018 - 3:39:pm
topbanner
Breaking News

തണ്ണീർമുക്കം ബണ്ടിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതി കിട്ടാത്തതുകൊണ്ടാണ് എന്ന പ്രചരണം അടിസ്ഥാനരഹിതം: മന്ത്രി ജി.സുധാകരൻ

fasila
തണ്ണീർമുക്കം ബണ്ടിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതി കിട്ടാത്തതുകൊണ്ടാണ് എന്ന പ്രചരണം അടിസ്ഥാനരഹിതം: മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: പിണറായി സർക്കാർ നിർമ്മിക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഭാഗം പ്രവർത്തന ക്ഷമമാക്കാത്തത് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് സമയം അനുവദിക്കാത്തതുകൊണ്ടാണെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലയുടെ ചാർജ്ജുള്ള മന്ത്രിയെന്ന നിലയിൽ ജി.സുധാകരൻ പറഞ്ഞു.

തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികമായ പ്രവർത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയർമാർ ആവശ്യമായ പ്രവർത്തികൾ ചെയ്തുവരികയാണ്. ഉദ്ഘാടനത്തിന് പൂർണ്ണമായും സജ്ജമാകാത്തതിനാലാണ് സമയം നൽകാത്തത്.

മുഖ്യമന്ത്രി ചെയ്തതാണ് ശരിയെന്നും നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് എങ്ങനെയെങ്കിലും ഉദ്ഘാടനങ്ങൾ നടത്തി മേനിനടിക്കുകയെന്നുള്ളത് കഴിഞ്ഞകാലത്തെ ചില ഭരണാധികാരികളുടെ വിനോദമായിരുന്നെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അത്തരക്കാരനല്ലായെന്ന് ജനങ്ങൾക്കറിയാം.

വാർത്ത അടിസ്ഥാനരഹിതമാണെന്നും തണ്ണീർമുക്കത്തെ പ്രവൃത്തി നേരിട്ട് വിലയിരുത്തിയതാണെന്നും വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ചില ശക്തികൾ മണ്ണ് മാറ്റുന്നതിനെ എതിർക്കുന്നതാണ് കാലതാമസം ഉണ്ടാകുന്നത്.

അത്തരം കാര്യങ്ങൾ പരിഹരിച്ച് ഇറിഗേഷൻ വകുപ്പ് മുഖ്യമന്ത്രിയുടെ തീയതി ഉചിതമായ സമയത്ത് വാങ്ങി ഉദ്ഘാടനം നിർവ്വഹിച്ച് കൊള്ളും. അതിന് സർക്കാരിനെ അനുവദിക്കുക. തെറ്റായ പ്രചാരവേലകൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുതായും മന്ത്രി അറിയിച്ചു.

പിണറായി സർക്കാരിന്റെ കാലത്തെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളെ സത്യവിരുദ്ധമായ പ്രചാരവേലകൾ കൊണ്ട് മറക്കാൻ ശ്രമിക്കരുതെന്നും അങ്ങനെയുള്ള ശ്രമം ആത്യന്തികമായി വിജയിക്കില്ല എന്ന കാര്യവും ഒാർമിപ്പിക്കുന്നതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു.

English summary
minister G. Sudhakaran says about thanneermukkam bund issue
topbanner

More News from this section

Subscribe by Email