Saturday February 16th, 2019 - 7:05:am
topbanner

സംസ്ഥാനത്തെ പാഠ്യപദ്ധതി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി സി. രവീന്ദ്രനാഥ്

princy
സംസ്ഥാനത്തെ  പാഠ്യപദ്ധതി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി സി. രവീന്ദ്രനാഥ്

മലപ്പുറം:സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഈവര്‍ഷത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണം പൂര്‍ത്തീകരിക്കും. ഇതോടെ
വിദ്യാര്‍ത്ഥികളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാവുമെന്നും മന്ത്രിപറഞ്ഞു.

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ചേരികാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ചകെട്ടിടത്തിന്റെയും എ.ടി.എല്‍ ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി. എന്ത് പഠിപ്പിക്കുന്നു എന്നതിലല്ല,എങ്ങിനെ പഠിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. നല്ല പാഠ്യപദ്ധതിതയ്യാറാക്കിയാല്‍ മാത്രമേ നന്നായി പഠിപ്പിക്കാനാവൂ. പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഇതിനു വേണ്ടിയാണെന്നുംമന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ. എം. ഉമര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, തൃക്കലങ്ങോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത്സ്ഥിര സമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെവിമല, മലപ്പുറം ഡി.ഡി.ഇ പി. കൃഷ്ണന്‍, വണ്ടൂര്‍ ഡി.ഇ.ഒ കെ. ശശിപ്രഭ,തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ സി. ഭാസ്‌കരന്‍,വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജല്‍ ആമയൂര്‍, തൃക്കലങ്ങോട്ഗ്രാമപഞ്ചായത്ത് അംഗം പി. ആമിന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സക്കീന,പി.ടി.എ പ്രസിഡന്റ് എന്‍.പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107