Saturday October 20th, 2018 - 4:18:am
topbanner
Breaking News

കൂലിതര്‍ക്കത്തില്‍ പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

akhila
കൂലിതര്‍ക്കത്തില്‍ പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ കൂലിയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി അനില്‍ ഫാഹിനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് അനിലിന്റെ ബന്ധുവായ ധര്‍മ്മരാജ് ഫാഹിനയെ പോലീസ് അറസ്റ്റുചെയ്തു. ധര്‍മ്മരാജ് ഫാഹിനയുടെ കീഴിലായിരുന്നു അനില്‍ ജോലി ചെയ്തിരുന്നത്.

ഇവര്‍ തമ്മില്‍ ശമ്പള വ്യത്യാസത്തെ തുടര്‍ന്ന് മുമ്പും തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍, ഇന്നലെ ഇരുവരും മദ്യപിച്ചെത്തുകയും ഇക്കാര്യം പറഞ്ഞ് വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

തുടര്‍ന്ന് ധര്‍മ്മരാജ് അനിലിനെ പിടിച്ച് തള്ളുകയും അയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് മരിക്കുകയുമായിരുന്നു. സംഭവത്തില്‍ ചെര്‍പ്പുളശേരി പോലീസ് ധര്‍മ്മരാജിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. അനിലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.

Read more topics: migrant, labor
English summary
migrant labor killed in palakkad
topbanner

More News from this section

Subscribe by Email