Tuesday September 25th, 2018 - 7:25:pm
topbanner

മാനസിക രോഗിയായ യുവാവിന് വീട്ടിൽ കയറി അക്രമം; കേസെടുക്കാൻ പോലീസ് മടിക്കുന്നതായി ആരോപണം

fasila
മാനസിക രോഗിയായ യുവാവിന് വീട്ടിൽ കയറി അക്രമം; കേസെടുക്കാൻ പോലീസ് മടിക്കുന്നതായി ആരോപണം

തൃശൂര്‍: മാനസിക രോഗിയായ യുവാവിനെ വീട്ടില്‍നിന്നും രാത്രിയില്‍ വിളിച്ചിറക്കി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് മടിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. കുന്നംകുളം മങ്ങാട് ദേശത്ത്  മങ്ങാട്ട് വീട്ടില്‍ പരേതനായ ബാലന്റെ മകന്‍ സുമേഷിനാണ് മര്‍ദനമേറ്റത്.

നാല് ദിവസം മുന്‍പ് രാത്രിയില്‍ വീട്ടില്‍ ഉറുങ്ങുകയായിരുന്ന സുമേഷിനെ പരിചയക്കാരായ രണ്ടുപേരെത്തി വിളിച്ചു കൊണ്ടുപോകുകയും തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പില്‍വച്ച് ക്രൂരമായി മര്‍ദിക്കുകുയും ദേഹത്ത് വാഹനം കയറ്റി ഇറക്കുകയും ചെയ്തുവെന്നാണ് ആക്രമണം സംബന്ധിച്ച് സുമേഷിന്റെ മാതാവ് ലീല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

അബോധാവസ്ഥയിലായ സുമേഷിനെ പറമ്പില്‍ ഉപേക്ഷിച്ച് ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമേഷിനെ ഇപ്പോള്‍ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം സംബന്ധിച്ച് പോലീസിന് നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് തയാറാകുന്നില്ലെന്നും ആരോപിക്കുന്നു.

 

Read more topics: thrissur, young man, attack
English summary
mental patient young man attack at home
topbanner

More News from this section

Subscribe by Email