Thursday November 15th, 2018 - 6:40:pm
topbanner

മെഡ്സിറ്റി അച്ചടിച്ചതില്‍ കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റുകളും കേരളത്തിലെ ആശുപത്രികളുടെ വിശ്വാസ്യത മുതലെടുത്തു

NewsDesk
മെഡ്സിറ്റി അച്ചടിച്ചതില്‍ കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റുകളും കേരളത്തിലെ ആശുപത്രികളുടെ വിശ്വാസ്യത മുതലെടുത്തു

കണ്ണൂരിലെ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് കേരള നഴ്സിംഗ് കൗണ്‍സിലിന്റെ മാത്രമല്ല, കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റുകളും  രാഹുല്‍ ചക്രപാണിയും സംഘവും യഥേഷ്ടം അച്ചടിച്ചു നല്‍കിയിട്ടുള്ളതായി വിവരം പുറത്തു വന്നു.

കേരളത്തിലേയും കര്‍ണാടകയിലേയും സ്വകാര്യ ആശുപത്രികളുടെ ലെറ്റര്‍ഹെഡും സീലും വ്യാജമായി നിര്‍മ്മിച്ച് കണ്ണൂരിലെ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ മുഖേന എക്സ്പീരിയിന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവങ്ങളും പുറത്തു വരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ജോലി ലഭിച്ച നഴ്സുമാര്‍ക്കാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 

അതേസമയം വെരിഫിക്കേഷനില്‍ പലതും പിടിക്കപ്പെട്ടതോടെ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ നഴ്സുമാരൊക്കെ ആശങ്കയിലാണ്. ആയിരക്കണക്കിനു സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിന്ന് വ്യാജമായി തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

വിദേശരാജ്യങ്ങളില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഇപ്പോള്‍ കര്‍ശനമാണ്. ജോലിക്ക് കയറിയ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും രണ്ടും വര്‍ഷം കഴിഞ്ഞ ശേഷവും വിദേശരാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്കയക്കാറുണ്ട്.

നേരത്തേ ക്രമക്കേടുകള്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ആശുപത്രികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായി പരിശോധിക്കുകയും, വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍ കര്‍ണാടകയിലെ ചില ആശുപത്രികളെ ബ്ലാക്ക്ലിസ്റ്റില്‍ പെടുത്തുകയും ചെയ്തിരുന്നു.

കേരളത്തിലെ ആശുപത്രികളില്‍ പത്തില്‍ താഴെ മാത്രമാണ് ബ്ലാക്ക്ലിസ്റ്റിലുള്ളത്. കേരളത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളാകുമ്പോള്‍ മികച്ച പരിഗണന ലഭിക്കുമെന്ന വിശ്വാസവും നഴ്സുമാര്‍ക്കുണ്ട്. എന്നാല്‍ ഇതു മുതലെടുത്താണ് നഴ്സുമാരില്‍ നിന്ന് 40,000 രൂപ മുതല്‍ 70,000 രൂപ വരെ വാങ്ങിച്ച് പല ആശുപത്രികളുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ രാഹുല്‍ ചക്രപാണിയും കൂട്ടരും അച്ചടിച്ചു നല്‍കിയത്.

നിലമ്പൂരിലെ ഒരു സ്വകാര്യാശുപത്രിയുടെ പേരില്‍ നിരവധി വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവം പുറത്തു വന്നിരിക്കുകയാണ്. രാഹുല്‍ ചക്രപാണിയുടെ തട്ടിപ്പു പുറത്തു വന്നതോടെ വിദേശങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ പലരും നിലമ്പൂരിലെ ആശുപത്രിയുമായി ബന്ധപ്പെട്ട് അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്.

English summary
medcity international academy karnataka nursing council fake certificate
topbanner

More News from this section

Subscribe by Email