Tuesday March 19th, 2019 - 10:52:pm
topbanner
topbanner

മെഡ് സിറ്റി അക്കാദമിയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം: സതീശൻ പാച്ചേനി

NewsDesk
മെഡ് സിറ്റി അക്കാദമിയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം: സതീശൻ പാച്ചേനി

കണ്ണൂർ: കേരളത്തിനകത്തും പുറത്തുമായി വ്യാജ നഴ്സിങ്ങ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിക്കൊടുത്ത കണ്ണൂരിലെ മെഡ് സിറ്റി ഇന്റർനാഷണൽ അക്കാദമി എന്ന സ്ഥാപനത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ നേത്യത്വത്തിൽ അന്വേഷണം നടത്തണം.

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവും സംരഭങ്ങളുടെ പേര് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ ജനങ്ങളെ പറ്റിച്ച് നിക്ഷേപം സ്വീകരിച്ചത് ഉൾപ്പെടെ വൻകിട സാമ്പത്തിക തട്ടിപ്പ് നടത്തിയ ഈ സ്ഥാപനത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തിയാൽ മാത്രമേ സത്യാവസ്ഥ പുറത്ത് വരികയുള്ളൂ.

സംസ്ഥാന ഭരണനേതൃത്വത്തിലെ ഉന്നതരുമായും സി.പി.എം ഉന്നതരമായും മെഡ് സിറ്റിയുടെ അധിപൻ രാഹുൽ ചക്രപാണിക്ക് ബന്ധമുണ്ടെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

പരാതികൾ ഉണ്ടായപ്പോൾ ആദ്യഘട്ടത്തിൽ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്താതിരുന്നത് ഭരണ നേതൃത്ത്വത്തിന് ഇദ്ദേഹവുമായി ബന്ധം ഉള്ളത് കൊണ്ടാണോ എന്ന് പൊതുജനങ്ങൾ സംശയിക്കുന്നുണ്ട്.

നേഴ്സിങ്ങ് കൗൺസിൽ നൽകേണ്ടുന്ന സർട്ടിഫിക്കറ്റ് യോഗ്യത ഇല്ലാത്തവർക്ക് വ്യാജമായി നിർമ്മിച്ച് നഴ്സിങ്ങ് സർട്ടിഫിക്കറ്റ് വ്യാജമായി നൽകാനും ഉദ്യോഗാർത്ഥികളെ പറ്റിക്കാനും നേതൃത്വം കൊടുത്ത സ്ഥാപനത്തിനെതിരെ അന്തർദേശീയ തലത്തിൽ അന്വേഷണം നടക്കേണ്ടതിനാൽ കേന്ദ്ര അന്വേഷണ ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലിസ് ചീഫിന് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്റെ ആവശ്യകത വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Viral News

English summary
medcity academi fake certificate central agency inquiry satheesan pacheni
topbanner

More News from this section

Subscribe by Email