Friday October 19th, 2018 - 12:31:pm
topbanner
Breaking News

പ്രാദേശികവാദം അനുവദിക്കില്ല, ലോറികള്‍ വരുന്ന മുറയ്ക്ക് ക്രഷര്‍ ഉത്പന്നങ്ങള്‍ വിതണം ചെയ്യണം: ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ

Neethu
പ്രാദേശികവാദം അനുവദിക്കില്ല, ലോറികള്‍ വരുന്ന മുറയ്ക്ക് ക്രഷര്‍ ഉത്പന്നങ്ങള്‍ വിതണം ചെയ്യണം: ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ

പത്തനംതിട്ട: ജില്ലയിലെ ക്വാറികളിലും ക്രഷറുകളിലും ജില്ലയ്ക്ക് പുറത്തുനിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്ന ലോറികള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കില്ല എന്ന പ്രാദേശിക വാദം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ജില്ലയില്‍ ക്രഷര്‍ ഉത്പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ക്രഷര്‍ ഉടമകളുടെയും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും ടിപ്പര്‍ ഉടമകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ ക്വാറികളില്‍ ഉത്പന്നങ്ങള്‍ക്കായി എത്തുന്ന വാഹനങ്ങള്‍ക്ക് വരുന്ന മുറയ്ക്ക് ടോക്കണ്‍ നല്‍കി ഉത്പന്നങ്ങള്‍ നല്‍കണം. ഇതിനായി ലോറികള്‍ ക്യൂ പാലിക്കണം. ഇത്തരത്തില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ലോറികളെ തടയാന്‍ ശ്രമിച്ചാല്‍ പോലീസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടികള്‍ ഉണ്ടാകും. ആലപ്പുഴ, കൊല്ലം ജില്ലകളി ല്‍ ക്വാറികള്‍ കുറവായതിനാല്‍ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള മരാമത്ത് പണികള്‍ക്ക് ക്വാറി ഉത്പന്നങ്ങള്‍ എത്തേണ്ടത് ജില്ലയില്‍ നിന്നാണ്. ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ഇടമണ്‍-കൊച്ചി ലൈനിന്റെ നിര്‍മാണ ആവശ്യത്തിലേക്കായി ക്വാറി ഉത്പന്നങ്ങളുമായി പോയ ലോറി മറിച്ചിട്ട സാഹചര്യമുണ്ടായി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാരായാലും കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും. നിയമസംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ക്രഷര്‍ ഉത്പന്നങ്ങളുടെ വില നിശ്ചയിച്ച് നല്‍കാന്‍ കളക്ടര്‍ക്കോ സര്‍ക്കാരിനോ അധികാരമില്ലെന്ന് കോടതി ഉത്തരവ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വില നി ശ്ചയിച്ച് നല്‍കുവാന്‍ കഴിയില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന രീതിയില്‍ ന്യായമായ രീതിയില്‍ ക്രഷര്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യേണ്ട സാമൂഹ്യ ബാധ്യ ത ക്രഷര്‍ ഉടമകള്‍ക്കുണ്ട്. ജില്ലയിലെ പല ക്രഷറുകളിലും ഉത്പന്നങ്ങള്‍ക്ക് പല വിലയാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ഏകീകരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിനായി ക്രഷര്‍ ഉടമകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കളക്ടര്‍ പറഞ്ഞു.

മുമ്പ് കളക്ടറേറ്റില്‍ ക്രഷര്‍ ഉടമകളുടെ ഒരു യോഗം ചേര്‍ന്നതിനുശേഷം തൊട്ടടുത്ത ദിവസം ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയ ഒരു സാഹചര്യമുണ്ടായി. ഇത്തരം സാഹചര്യം ഇനിയും സൃഷ്ടിക്കാതിരിക്കാന്‍ ക്രഷര്‍ ഉടമകള്‍ ശ്രദ്ധിക്കണം. അടുത്ത ദിവസം മുതല്‍ ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാഹനങ്ങള്‍ വരുന്ന മുറയ്ക്ക് നല്‍കുന്നത് തടയുകയോ ഉത്പന്നങ്ങളുമായി പോകുന്ന വാഹനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ കര്‍ശന നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എം.എ.റഹിം, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, ക്രഷര്‍ ഉടമകളുടെ പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: pathanamthitta, cwqri, collector
English summary
meating cwqri lebur and collector
topbanner

More News from this section

Subscribe by Email