Saturday September 22nd, 2018 - 6:40:pm
topbanner

വിദ്യാർഥികളിൽ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വർധിച്ചതായി എക്സൈസ് വകുപ്പ്

NewsDesk
വിദ്യാർഥികളിൽ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വർധിച്ചതായി എക്സൈസ് വകുപ്പ്

കണ്ണൂർ: ജില്ലയിലെ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വർധിച്ചതായി എക്സൈസ് വകുപ്പ് ജില്ലാതല ജനകീയ സമിതി യോഗത്തിൽ അറിയിച്ചു. അതിനാൽ, കഞ്ചാവ്, മയക്കുമരുന്ന് വേട്ട ശക്തമാക്കുകയാണ് വകുപ്പ്. ജില്ലയിൽ സെപ്റ്റംബർ മാസം 1.025 കി.ഗ്രാം കഞ്ചാവാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്. ലഹരിമരുന്നായി ഉപയോഗിക്കുന്ന മെത്തക്വലോൺ പൊടി 54 മില്ലി ഗ്രാം പിടിച്ചെടുത്തത് കണ്ണൂരിലെ ഒരു എൻജിനീയറിംഗ് വിദ്യാർഥിയിൽനിന്നായിരുന്നു. വിദ്യാർഥിക്ക് ഇത് ലഭച്ചത് കൊച്ചിയിൽനിന്നാണ്. 13.537 ഗ്രാം ബ്രൗൺഷുഗറും കഴിഞ്ഞ മാസം പിടിച്ചെടുത്തു.

172.374 കിഗ്രാം പാൻമസാലയാണ് പിടിച്ചെടുത്തത്. കഞ്ചാവ് ആന്ധ്രപ്രദേശ് ഭാഗത്തുനിന്നും പാൻമസാല കർണാടക ഭാഗത്തുനിന്നും ട്രെയിനിലൂടെയാണ് കൂടുതലും കടത്തുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്) പ്രകാരം കഴിഞ്ഞ മാസം 40 കേസുകളും പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് (കോട്പ) 352 കേസുകളും ആണ് രജിസ്റ്റർ ചെയ്തത്. 111 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. ഇൗ മൂന്ന് വിഭാഗങ്ങളിലുമായി കേസിലുൾപ്പെട്ട പ്രതികൾ 111.

കണ്ണൂർ എക്സൈസ് സർക്കിൾ പരിധിയിലെ കണ്ണൂർ, പാപ്പിനിശ്ശേരി റെയിഞ്ചുകളിലാണ് ഏറ്റവും കൂടുതൽ എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തത്-19 കേസുകൾ. ഇൗ റെയിഞ്ചുകളിൽ 80 കോട്പ കേസുകളും എടുത്തു. തളിപ്പറമ്പ് സർക്കിൾ പരിധിയിലെ തളിപ്പറമ്പ്, പയ്യന്നൂർ, ശ്രീകണ്ഠപുരം, ആലക്കോട് റെയിഞ്ചുകളിൽ ഏഴ് എൻ.ഡി.പി.എസ് കേസുകളും 64 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. തലശ്ശേരി, പിണറായി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നീ റെയിഞ്ചുകൾ ഉൾപ്പെട്ട കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പരിധിയിലാണ് കോട്പ കേസുകൾ ഏറ്റവും കൂടുതൽ-180 കേസുകൾ.

എട്ട് എൻ.ഡി.പി.എസ് കേസുകളും ഇവിടെ രജിസ്റ്റർ ചെയ്തു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിൻെറ നേതൃത്വത്തിൽ ആറ് എൻ.ഡി.പി.എസ് കേസുകളും 28 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം എക്സൈസ് വകുപ്പ് 38.5 ലിറ്റർ ചാരായവും 172.374 ലിറ്റർ വാഷും 160.150 ലിറ്റർ വിദേശ മദ്യവും 174.655 ലിറ്റർ കർണാടക, ഗോവ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ ജനകീയ സമിതികളുടെ പ്രവർത്തനം സജീവമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ മാസം 29 പഞ്ചായത്തുകളിൽ മാത്രമാണ് ജനകീയ സമിതികൾ യോഗം ചേർന്നത്. ലഹരി വിരുദ്ധ ബോധവത്കരണം സജീവമാക്കാൻ മണ്ഡലം, പഞ്ചായത്ത് ജനകീയ സമിതികളെ സജീവമാക്കുന്നതിനായി നവംബർ ഒമ്പതിന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഒാഡിറ്റോറിയത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് ഡെപ്യൂട്ടി എക്സൈ് കമീഷണർ വി.വി സുരേന്ദ്രൻ, സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: school, drugs,
English summary
mayakkumarunnu kalalayangalil
topbanner

More News from this section

Subscribe by Email