Thursday October 18th, 2018 - 12:40:am
topbanner
Breaking News

നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ ശില്പി അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ

NewsDesk
നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ ശില്പി അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ

മാനന്തവാടി: നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ  കൊല്ലം കുണ്ടറ സ്വദേശിയായ  ശില്പി അഞ്ചര ലക്ഷം തട്ടിയ കേസിൽ വയനാട്  തിരുനെല്ലി പോലീസിന്റെ പിടിയിൽ. കുണ്ടറ ചീരുമേട് വെളിമൺ ബ്ലാവത്ത് ലിനീഷ് ( 37) ആണ് കസ്റ്റഡിയിലായത്.

കേരളത്തിലുടനീളം വിവിധ സ്റ്റേഷനുകളിൽ വഞ്ചനാകുറ്റത്തിന് കേസ് നിലനിൽക്കുന്ന ഇയാൾ തിരുനെല്ലിയിലെ സ്വകാര്യ റിസോർട്ട് ഉടമ നൽകിയ പരാതിയിലാണ് കസ്റ്റഡിയിലായത്. റിസോർട്ടിൽ ചിത്രങ്ങളും ശില്പങ്ങളും നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ് ( ക്രൈം നമ്പർ :314/ 18 ).തിരുനെല്ലി എസ്.ഐ. ബിജു ആന്റണി, എ.എസ്.ഐ. ഷിബു എസ്. പോൾ, സി.പി.ഒ. മാരായ കെ.ജെ. ഷമ്മി , ജിതിൻ എന്നിവർ ചേർന്ന്   കാലടിയിൽ വെച്ചാണ് ലിനീഷിനെ അറസ്റ്റ് ചെയ്തത്. 

Read more topics: mananthawady, Sculptor, arrested,
English summary
mananthawady Sculptor arrested
topbanner

More News from this section

Subscribe by Email