Friday September 21st, 2018 - 11:15:pm
topbanner

മാനന്തവാടി: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

NewsDesk
മാനന്തവാടി: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മാനന്തവാടി: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി എടവക പന്നിച്ചാലിലെ കപ്പച്ചേരി കുഞ്ഞാലിയുടെ മകന്‍ അജനാസിന്റെ (അപ്പു-15) മൃതദേഹമാണ് കണ്‌ടെത്തിയത്. മാനന്തവാടി ഹില്‍ ബ്ലൂംസ് ഇഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ.

ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ അഗ്രഹാരം ഗണപതി ക്ഷേത്രത്തിനടുത്ത കയത്തിലാണ് അജനാസിനെ കാണാതായത്. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ കാല്‍വഴുതി പുഴയില്‍ മുങ്ങിപോകുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്‌ടെത്താനായിരുന്നില്ല. കാലാവസ്ഥ മോശമായതിനാല്‍ സന്ധ്യയോടെ തിരച്ചില്‍ നിര്‍ത്തി. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്‌ടെത്തിയത്.

 

English summary
mananthavadi puzha accident student death ajanas, kappacheri
topbanner

More News from this section

Subscribe by Email