Wednesday September 19th, 2018 - 11:31:am
topbanner
Breaking News

മലപ്പുറത്ത് വെട്ടേറ്റ് മരിച്ചത് ഒരു വര്‍ഷം മുന്‍പ് ഇസ്ലാംമതം സ്വീകരിച്ചയാള്‍

NewsDesk
മലപ്പുറത്ത് വെട്ടേറ്റ് മരിച്ചത് ഒരു വര്‍ഷം മുന്‍പ് ഇസ്ലാംമതം സ്വീകരിച്ചയാള്‍

മലപ്പുറം: ശനിയാഴ്ച പുലര്‍ച്ചെ മലപ്പുറം ചെമ്മാട് കൊടിഞ്ഞിയില്‍ വെട്ടേറ്റുരിച്ച ഫൈസല്‍ ഒരു വര്‍ഷം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചയാള്‍. കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (30) ആണ് ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ വെട്ടേറ്റു മരിച്ചത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ ആറു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്നത്. ഞായറാഴ്ച തിരിച്ചു പോകാനിരിക്കെയാണ് ദാരുണമായ സംഭവം.

രാവിലെ 4.30ന് ട്രെയിനിലെത്തുന്ന ഭാര്യാപിതാവിനെയും മാതാവിനെയും കൂട്ടിക്കൊണ്ടുവരാന്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതായിരുന്നു ഫൈസല്‍.

കൊലയ്ക്കു പിന്നില്‍ ആരെന്നു വ്യക്തമല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മലപ്പുറം എസ്.പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പാണ് റിയാദില്‍വെച്ച് അനില്‍കുമാറും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചത്. കൊടിഞ്ഞി പയ്യോളിയില്‍ വാടക വീട്ടിലായിരുന്നു ഫൈസലും ഭാര്യയും മൂന്നു മക്കളും താമസിച്ചിരുന്നത്.

ആദായ നികുതി റെയ്ഡ്: ആലുവയില്‍ എട്ടു ലക്ഷത്തിന്റെ രണ്ടായിരം രൂപ പിടികൂടി

Read more topics: man, stab, malappuram
English summary
man stabbed to death in malappuram
topbanner

More News from this section

Subscribe by Email