Wednesday September 26th, 2018 - 7:11:pm
topbanner

‘പ്രതിരോധ കുത്തിവയ്പ്പും സമൂഹ മാധ്യമങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു

bincy
‘പ്രതിരോധ കുത്തിവയ്പ്പും സമൂഹ മാധ്യമങ്ങളും’ എന്ന വിഷയത്തെ  ആസ്പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം: ‘പ്രതിരോധ കുത്തിവയ്പ്പും സമൂഹ മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ലോക ആരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്തും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സൂര്യ റീജൻസി ഒാഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാല ജില്ലാ കലക്ടർ അമിത് മീണ ഉത്ഘാടനം ചെയ്തു. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് ഡയറക്ടർ പത്മശ്രീ ഡോ. എ മാർത്താണ്ഡ പിള്ള അധ്യക്ഷത വഹിച്ചു.

അതേസമയം ജില്ലയിൽ പ്രതിരോധ കുത്തിവയ്പ്പിനെ നിരുൽസാഹപ്പെടുത്തുന്നത് മതങ്ങളല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുപ്രചരണങ്ങളാണ് പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിൽ ജനങ്ങളെ കൂടുതൽ സ്വാധീനിച്ചതെന്നും പഠന റിപ്പോർട്ട് പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ചാലിയാർ പഞ്ചായത്തും കുറവ് രേഖപ്പെടുത്തിയ വട്ടംകുളം പഞ്ചായത്തും കേന്ദ്രീകരിച്ചായിരുന്നു ഒന്നര വർഷം നീണ്ട പഠനം നടത്തിയത്.

ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മത നേതാക്കൾ, ആയുർവേദ ഡോക്ടർമാർ, പ്രകൃതി ചികിൽസകർ, പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തതും എടുക്കാത്തതുമായ കുട്ടികളുടെ മാതാപിതാക്കൾ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിലൂടെയും പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട വീഡിയോകൾ, വാട്സാപ്പ് ഒാഡിയോ/ടെക്സ്റ്റുകൾ, പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട പോസ്റ്റർ, ബ്രോഷർ, ഫ്ളക്സ്, സ്റ്റിക്കർ, ബുക്ക്ലെറ്റ് തുടങ്ങിയവ വിശകലനം ചെയ്തുമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ചാലിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഒാഫീസർ ഡോ. അനൂപ് ടി എൻ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുപ്രചരണങ്ങൾ ഇൗ മേഖലകളിലെ ഡോക്ടർ - രോഗി ബന്ധത്തെ വലിയ തോതിൽ ബാധിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് ഒാട്ടിസത്തിനു കാരണമാകുന്നുവെന്നും പ്രതിരോധ കുത്തിവയ്പ്പുകൾ ജനസംഖ്യ നിയന്ത്രണത്തിനുള്ളതാണെന്നുമുള്ള നിരവധി തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിലുണ്ടെന്നുംപഠനം ചൂണ്ടിക്കാട്ടുന്നു.

ആയുർവേദം, ഹോമിയോ, അലോപ്പതി, സിദ്ധ, യൂനാനി തുടങ്ങിയ ചികിൽസാ സമ്പ്രദായങ്ങളെ ഏകോപിപ്പിക്കുന്നതിലുള്ള പാളിച്ചകളും കുത്തിവയ്പ്പിനെ പ്രതികൂലമായി ബാധിച്ചു. വീടുകളിലെ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഇവിടുത്തെ കുട്ടികളുടെ പിതാക്കൻമാർ ഭൂരിഭാഗവും വിദേശത്തു ജോലി ചെയ്യുന്നവരാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ സന്ദേശങ്ങൾ ഇവരെ വലിയ തോതിൽ സ്വാധീനിച്ചുവെന്നും പിന്നീട് ഇവർ കുത്തിവയ്പ്പിനെ നിരുൽസാഹപ്പെടുത്തുന്നതിന് കാരണമായെന്നും പഠന റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.

ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.കെ സക്കീന മുഖ്യപ്രഭാഷണം നടത്തി. ചാലിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഒാഫീസർ ഡോ. അനൂപ് ടി എൻ, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പൽ പ്രൊഫ. കെ രാജശേഖരൻ നായർ, ജിൻബർട്ട് ലോഡ്സൺ, ഡോ. ഷിബു ലാൽ, ഡോ. മുഹമ്മദ് ഇസ്മയിൽ, ഡോ. കമല സ്വർണ്ണം, എെഎംഎ പെരിന്തൽമണ്ണ പ്രസിഡന്റ് ഡോ.കെഎ സീതി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് സൂപ്പർവൈസർമാർ, സംസ്ഥാനത്തെ മെഡിക്കൽ - നേഴ്സിങ് വിദ്യാർഥികൾ, സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരും ശിൽപ്പശാലയിൽ പങ്കെടുത്തു.

Read more topics: malappuram, workshop, organized
English summary
malappuram workshop organised
topbanner

More News from this section

Subscribe by Email