Thursday November 15th, 2018 - 10:25:am
topbanner

മാലിന്യമുക്ത മലപ്പുറം; ശില്പശാല നടത്തി

Aswani
മാലിന്യമുക്ത മലപ്പുറം; ശില്പശാല നടത്തി

മലപ്പുറം: പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ കർശന നടപടി വരുന്നു. പൊതുനിരത്തുകൾ മലിനമാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ശിൽപശാല നടത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർ, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.

മലപ്പുറം ഡിടിപിസി ഹാളിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതുയിടങ്ങൾ മലിനമാക്കുന്നവർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടി സംബന്ധിച്ചും ചട്ടങ്ങൾ സംബന്ധിച്ചും അറിവ് നൽകുന്നതായിരുന്നു ശിൽപശാല.

ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ആർ മിനി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൺവയോൺമെന്റ് എഞ്ചിനിയർ സിന്ധു രാധാകൃഷ്ണൻ, ഹരിതകേരളം കോഡിനേറ്റർ പി രാജു എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കെ സൗമ്യ, പി ഖാലിദ്, കെ കൃഷ്ണകുമാർ ഡിവൈഎസ്പി പിസി ഹരിദാസ്, മനോജ്, സുഗുണൻ, മുഹമ്മദ് മുസ്തഫ എന്നിവർ ക്ലാസെടുത്തു.

Read more topics: malappuram, waste free, silpasala
English summary
waste free malappuram; conducted silpasala
topbanner

More News from this section

Subscribe by Email