Thursday November 15th, 2018 - 1:18:am
topbanner

വനാതിർത്തികളിലും ഉൾവനങ്ങളിലും താമസിക്കുന്ന ആദിവാസികൾക്കായുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് തുടങ്ങി; മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നായി 25 പേർക്ക് നിയമനം നൽകിയിട്ടുണ്ട്: മന്ത്രി ടി.പി.രാമകൃഷ്ണൻ

Aswani

മലപ്പുറം: വനാതിർത്തികളിലും ഉൾവനങ്ങളിലും താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നും എക്സൈസ് വകുപ്പിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് തുടങ്ങിയെന്നു എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.

പി.വി. അൻവർ എം.എൽ.എ യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നായി 25 പേർക്ക് നിയമനം നൽകിയിട്ടുണ്ട്.

23 പേർ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ് ബ്ലോക്കുകളിൽ നിന്നും 101 പേർ സ്പെഷ്യൽ റിക്രൂട്ട്മെന്റായി അപേക്ഷ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
Special recruitment for adivasis residing in forests and enclosures; 25 persons have been appointed from the districts of malappuram, Wayanad and Palakkad
topbanner

More News from this section

Subscribe by Email