Wednesday June 20th, 2018 - 4:33:pm
topbanner
Breaking News

ലഹരിവർജനത്തിലൂടെ ലഹരിമുക്ത കേരളം എന്നതാണ് സർക്കാർ നയം : മന്ത്രി ടിപി രാമകൃഷ്ണൻ

Aswani
ലഹരിവർജനത്തിലൂടെ ലഹരിമുക്ത കേരളം  എന്നതാണ് സർക്കാർ നയം :  മന്ത്രി ടിപി രാമകൃഷ്ണൻ

മലപ്പുറം: ലഹരിവർജനത്തിലൂടെ ലഹരിമുക്ത കേരളം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. മലപ്പുറം എക്സൈസ് ടവറിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് വരുന്നത്. ലഹരിക്കെതിരായ ശക്തമായ ബോധവത്കരണമാണ് സർക്കാർ നടത്തി വരുന്നത്. സമൂഹത്തെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനും ലഹരിപദാർഥങ്ങൾക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ നടപടിയാണ് സ്വീകിരിക്കുന്നുണ്ട്.

രണ്ട് വർഷത്തിനിടയിൽ 9686 മയക്ക് മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലവരുന്ന് മയക്ക് മരുന്നുകളും കഞ്ചാവുകളും പിടിച്ചെടുക്കുകയും 40000ത്തിൽ അധികം അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.. ലഹരിക്കെതിരായ പ്രവർത്തനത്തിൽ കേരളം മാതൃകയാണെന്ന് കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോ ചൂണ്ടിക്കാട്ടിയുണ്ടെന്നും മന്ത്രി പറഞ്ഞു.

എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. പുതിയ താലൂക്കുകളിൽ ആറിടത്ത് എക്സൈസ് സർക്കിൾ ഒാഫീസ് അനുവദിച്ചു. ഇതിനായി മാത്രം 84 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇടുക്കി ദേവികുളത്തും നിലമ്പൂരിലും പുതിയ ജനമൈത്രി സർക്കിൾ ഒാഫീസും ഇതിനായി 20 തസ്തികകളും സൃഷ്ടിച്ചു. എല്ലാ എക്സൈസ് റെയ്ഞ്ച് ഒാഫീസിലും ഒരാൾ എന്ന നിലയിൽ 138 വനിതാ സിവിൽ എക്സൈസ് ഒാഫീസർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 414 വനിതാ എക്സൈസ് ഒാഫീസർമാരെ പുതുതായി റിക്രൂട്ട് ചെയ്യാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം സിവിൽ സ്റ്റേഷനിലെ 25 സെന്റ് സ്ഥലത്താണ് എക്സൈസ് ടവർ സ്ഥാപിക്കുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയടക്കമുള്ള ഏഴ് ഒാഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങിൽ ഉറപ്പ് നൽകി. ലഹരി വിരുദ്ധ സന്ദേശവുമായി വിമുക്തി തയ്യാറാക്കിയ 'ജിന്ന്' ഹ്രസ്വ ചിത്രം മന്ത്രി ടിപി ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൻ സിഎച്ച് ജമീല, എക്സൈസ് കമ്മീഷനർ ഋഷിരാജ് സിങ്, ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷനർ ഡി. സന്തോഷ്, എക്സൈസ് ഒാഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ അശോകൻ, സെക്രട്ടറി കെ രാമകൃഷ്ണൻ, അസി. എക്സൈസ് കമ്മീഷനർ കെ സജി എന്നിവർ പങ്കെടുത്തു.

English summary
Government policy is to be exhilarated the liquor : minister tp ramakrishnan

More News from this section

Subscribe by Email