Sunday September 23rd, 2018 - 11:45:pm
topbanner

കേരളത്തിന്റെ വികസനത്തിന് സഹകരണപ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച് നീങ്ങണം: സ്പീക്കർ

Aswani
കേരളത്തിന്റെ വികസനത്തിന് സഹകരണപ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച് നീങ്ങണം: സ്പീക്കർ

മലപ്പുറം: കേരളത്തിന്റെ വികസനത്തിന് സഹകരണപ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സഹകരണപ്രസ്ഥാനവും പ്രവാസി പുനരധിവാസവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ മാറ്റമനുസരിച്ച് ഏത് രൂപത്തിലും ഏത് മേഖലയിലേക്കും വളർന്ന് വികസിക്കാനുള്ള കരുത്ത് കേരളത്തിന്റെ സഹകരണമേഖല നേടിയിട്ടുണ്ട്. ബാങ്കിങ് മേഖലയെ കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് സഹകരണമേഖലയുടെ പ്രവർത്തനം ഇനിയും വ്യാപിപ്പിക്കേണതുണ്ട്. അതിനായി പ്രവാസികളുടെ സമ്പത്ത് ശരിയായി വിനിയോഗിക്കാൻ കഴിയണം. പ്രവാസികളുടെ പ്രശ്നങ്ങൾ കേരളത്തിലെ ഒാരോ കുടുംബത്തിന്റേയും പ്രശ്നമാണ്. ലേബർക്യാമ്പിലെ തൊഴിലാളികൾ കൂടി അംഗമായ 352 പേരടങ്ങുന്ന ലോകകേരളസഭ ലോകത്തിന് തന്നെ മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് സി. ദിവാകരൻ വിഷയം അവതരിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സെയ്താലിക്കുട്ടി, കേരള പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മുന്നിയൂർ, സഹകരണ ജോയിന്റ് രജിസ്ട്രാർ ഗിരീശൻ പിള്ള തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.

English summary
Cooperation movements and expatriates must move together for development of Kerala: speaker
topbanner

More News from this section

Subscribe by Email