Tuesday November 13th, 2018 - 4:02:am
topbanner

മലപ്പുറം; പൊന്നാനി താലൂക്ക് ആശുപത്രിയിൽ രാത്രി കാല ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കും: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

Aswani
മലപ്പുറം; പൊന്നാനി താലൂക്ക് ആശുപത്രിയിൽ രാത്രി കാല ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കും: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

മലപ്പുറം: ആരോഗ്യ മേഖല രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന പൊന്നാനി താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടുവാൻ തീരുമാനമെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സംസ്ഥാനത്ത് രാത്രി ഒ.പി സംവിധാനമുള്ള ഏക ആശുപത്രി കൂടിയായ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ക്യൂവിന് പകരം പൂർണമായും കമ്പ്യൂട്ടർവത്കരിച്ച പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ അഞ്ച് പ്രാഥമിക ആരോഗ്യയ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. ഡോക്ടർമാരും ആശുപത്രിയിലെ മറ്റു ജീവനക്കാരും രോഗികളോട് എപ്പോഴും സൗമ്യമായി ഇടപഴകണമെന്നും രോഗികൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും സ്പീക്കർ പറഞ്ഞു. ഇനി മുതൽ ആശുപത്രിയിൽ രാത്രി എട്ട് മണി വരെ ഫാർമസി സൗകര്യം ഉണ്ടാകുമെന്നും ആശുപത്രിയിൽ മോണിറ്ററിംങ് കമ്മിറ്റി രൂപികരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. നഗരസഭ അനുവദിച്ച 40 ലക്ഷം ചെലവഴിച്ച് ഡി എം ആർ സി യുടെ നേതൃത്വത്തിലാണ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ വികസന പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം നടപ്പിലാക്കിയിരിക്കുന്നത്. സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 90 ലക്ഷം ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഡിപിആർ സമർപ്പണവും സ്പീക്കർ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

പേഷ്യന്റ് മനേജ്മെന്റ് സിസ്റ്റം, പുതിയ ഒപി ടിക്കറ്റ് കൗണ്ടർ നിർമാണം, ആംബുലൻസ് ഷെഡ്ഡ് , രോഗികൾക്ക് മഴയും വെയിലും കൊള്ളാതെ ഇരിക്കുന്നതിനുള്ള മേൽക്കൂര നിർമാണം, ഒ പി യുടെയും കാഷ്വാലിറ്റിയുടെയും നവീകരണ പ്രവർത്തനം, ആശുപത്രി കോമ്പൗണ്ട് ടൈൽ വിരിക്കൽ, വാട്ടർ കൂളർ, പവർ ലോൺട്രി, പൂന്തോട്ടം തുടങ്ങിയവയുടെ നിർമാണം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തികരിച്ചിരിക്കുന്നത്. ചടങ്ങിൽ സ്പീക്കർ ഡി.എം.ആർ.സി എഞ്ചിനീയർമാരായ വേണുഗോപാൽ, ഗോപാലകൃഷ്ണൻ എന്നിവരെ അനുമോദിച്ചു. പൊന്നാനി നഗരസഭ ചെയർമാനായ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങിൽ അഷ്റഫ് പറമ്പിൽ വി.രമാദേവി ഷൺമുഖൻ, ഡോ. ഷാജ് കുമാർ, ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ , എ.കെ ജബ്ബാർ, തുടങ്ങിയവർ സംസാരിച്ചു.

English summary
to increase the number of night duty doctors in malappuram ponnani taluk hospital: speaker p sreeramakrishnan
topbanner

More News from this section

Subscribe by Email