Monday September 24th, 2018 - 11:58:am
topbanner

മലപ്പുറം പൊന്നാനി മറൈൻ മ്യൂസിയം: ആദ്യഘട്ടം നവംബറിൽ ഉദ്ഘാടനം ചെയ്യും

Aswani
മലപ്പുറം പൊന്നാനി മറൈൻ മ്യൂസിയം: ആദ്യഘട്ടം നവംബറിൽ ഉദ്ഘാടനം ചെയ്യും

മലപ്പുറം: പൊന്നാനി മറൈൻ മ്യൂസിയത്തിന്റെ ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി നവംബറിൽ ഉദ്ഘാടനം ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വിശദ പഠന റിപ്പോർട്ട് ഇൗ മാസം മുപ്പതിന് സമർപ്പിക്കാനും നിർദ്ദേശിച്ചു. സിങ്കപ്പൂരിലെ യൂനിവേഴ്സൽ സ്റ്റുഡിയോയുടെ മാതൃകയിൽ ടൂറിസം വകുപ്പാണ് മറൈൻ മ്യൂസിയം നിർമിക്കുന്നത്.

ചമ്രവട്ടം പ്രോജക്ട് ഒാഫിസിനോട് ചേർന്നു പൊന്നാനിയിൽ ഭാരതപ്പുഴയോരത്ത് നിർമിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 5.36 കോടി രൂപയാണ് ചെലവ്. 4. 36 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. മ്യൂസിയം കെട്ടിടം, ഷാർക്ക് പൂൾ, ബൈസിക്കിൾ ട്രാക്ക്, റോളർ സ്കേറ്റിംഗ് ട്രിബ്, ടോയ്ലെറ്റ് ബ്ലോക്ക്, വിളക്കു കാൽ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒമ്പത് കോടി രൂപയുടെ നിർമാണ പ്രവൃത്തി നടക്കും. കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേ രീതിയിൽ മ്യൂസിയത്തിൽ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വാറിയമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ടണൽ വാക്കിനുള്ള സൗകര്യവും കടൽ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകൾ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ട്. ഒമ്പത് കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തിൽ ആദ്യ പടിയായി 4.9 കോടി രൂപയുടെ പ്രവൃത്തികളാണ് നടത്തുക. സംസ്ഥാന നിർമിതികേന്ദ്രക്കാണ് നിർമാണ ചുമതല. രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ് മറൈൻ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. കായൽ, പുഴ, കടൽ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരു മേൽക്കൂരക്ക് കീഴിൽ ഉൾക്കൊള്ളിച്ചാണ് മ്യൂസിയം ഒരുക്കുന്നത്.

യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ജില്ലാ കളക്ടർ അമിത് മീണ, അസിസ്റ്റന്റ് കലക്ടർ വികൽപ്പ് ഭരദ്വാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, ഡി.ടി.പി.സി സെക്രട്ടറി ബിനീഷ് കുഞ്ഞപ്പൻ, പി.ജയകുമാർ, എൻ.കെ. ശ്രീലത, കൺസൾട്ടന്റ് കെ.കെ. ഫിലിപ്പോസ് മറ്റ് വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Read more topics: malappuram, ponnani, marine museum
English summary
Malappuram Ponnani Marine Museum: The first phase will be inaugurated in November
topbanner

More News from this section

Subscribe by Email