Sunday November 18th, 2018 - 10:29:pm
topbanner

മലപ്പുറം പൊന്നാനി ഹാർബർ നവീകരണം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും

Aswani
മലപ്പുറം പൊന്നാനി ഹാർബർ നവീകരണം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും

മലപ്പുറം: മത്സ്യബന്ധനത്തിന് കൂടുതൽ സൗകര്യങ്ങളുമായി പൊന്നാനി തുറമുഖം നവീകരണത്തിനൊരുങ്ങുന്നു. വിവിധ വികസന പദ്ധതികളുടെയും ഫീഷറീസ് സ്റ്റേഷന്റെയും ഉദ്ഘാടനം ഇൗ മാസം 21 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും.

4.2 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന തുറമുഖത്തിലെ പുതിയ വാർഫിന്റെ നിർമാണോദ്ഘാടനവും മൂന്നര കോടി ചിലവഴിച്ച് പണി പൂർത്തികരിച്ച 78 ഫിഷ് സ്റ്റോറേജ് ഷെഡുകളുടെ താക്കോൽ കൈമാറ്റവും മന്ത്രി നിർവഹിക്കും. 1.87 കോടി വകയിരുത്തി നിർമിക്കുന്ന അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഫീഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷനാകും. പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെ ചീഫ് എഞ്ചിനീയർ പി.കെ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. പൊന്നാനി മുൻസിപ്പൽ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി, ജില്ലാ കളക്ടർ അമിത് മീണ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങൾ, ഉത്തരമേഖല ഹാർബർ എഞ്ചിനീയറിംഗിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ്.അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

English summary
Malappuram Ponnani harbor modification; minister j Mercykutty Amma will be Inaugurate various projects
topbanner

More News from this section

Subscribe by Email