Wednesday June 20th, 2018 - 4:48:pm
topbanner
Breaking News

നിപ വൈറസ് ആശങ്ക പരിഹരിക്കുന്നതിന് മലപ്പുറത്തു ട്രോമ കെയർ വളണ്ടിയേഴ്സ് വീടുകളിൽ കയറി പ്രചരണം നടത്തും: ജില്ലാ കലക്ടർ

Aswani
നിപ വൈറസ് ആശങ്ക പരിഹരിക്കുന്നതിന് മലപ്പുറത്തു ട്രോമ കെയർ വളണ്ടിയേഴ്സ് വീടുകളിൽ കയറി പ്രചരണം നടത്തും: ജില്ലാ കലക്ടർ

മലപ്പുറം: ജില്ലയിൽ നിപ വൈറസ് ഭീതിയില്ലെങ്കിലും ഇതുമായി ബന്ധപ്പെടുള്ള പലരിലും അജ്ഞത നിലനിൽക്കുന്നതിനാൽ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ കയറി ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ കല്ടർ അമിത് മീണ അറിയിച്ചു. കലക്ട്രേറ്റിൽ നടന്ന നിപ ടാസ്ക് ഫോഴ്സ് അവലേകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പല വീടകുളിലും വൈറസ് ബാധിച്ച മരിച്ചവരുടെ ബന്ധുക്കൽ ഒറ്റപ്പെട്ടു നിൽക്കുന്ന സഹചര്യമുണ്ട്. ഇത്തരം വീടുകൾക്ക് ചുറ്റുമുള്ള വീടുകൾ കയറി നിപ്പ ഭയമല്ല വേണ്ടത് ജാഗ്രതയാണ് എന്ന സന്ദേശം പ്രചരിപ്പിക്കും.

ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് പ്രചരണം നടത്തുക. ജില്ലയിൽ നിലവിൽ ട്രോമാ കെയറിന് 36000 വളണ്ടിയേഴ്സുണ്ട്. ഇവരുടെ സേവനം സമൂഹത്തിന് മാത്യകയാവുന്ന രീതിയിൽ ഉപയോഗിക്കുമെന്ന് സംഘടനയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത മഞ്ചേരി മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.സഹീർ മുഹമ്മദ് പറഞ്ഞു.

ജില്ലയിൽ ഡെങ്കി ആശങ്കയുള്ള സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥർ പരശോധന നടത്തി. കുറുമ്പിലങ്ങോട്, പോത്തുകൽ തുടങ്ങിയ പഞ്ചായത്തുകളിലാണ് സംഘം പരിശോധിച്ചത്. പ്രദേശത്തെ ഡങ്കി പനി ആശങ്ക കുറഞ്ഞതായുള്ള വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. എൻ.എച്ച്.എം.മാനേജർ ഡോ.എ.ഷിബുലാൽ.,സർവൈലൻസ് ഒാഫിസർ ഡോ.മുഹമ്മദ് ഇസ്മയിൽ എന്നിവരാണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

കക്കാട് 90 സെന്റ് പ്രദേശത്തെ ജലാശയത്തിൽ ഹോട്ടൽ മാലിന്യം തള്ളിയ കേസിൽ ഉടമക്ക് 25000 രൂപ പിഴയിട്ടു. ഡപ്യുട്ടി ഡി.എം.ഒ. ഡോ.ക പ്രകാശ്,ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് ഉടമക്ക് എതിരെ നടപടി എടുത്തത്. ഇതിനു പുറമെ മാലിന്യം നീക്കം ചെയ്ത പ്രദേശത്ത് ക്ലോറിനേഷൻ നടത്തുകയും ചെയ്തു.

വാഴക്കാട് പഞ്ചായത്തിലെ ഒരു ക്വാട്ടേഴ്സ് വഴി ഉണ്ടാക്കുന്ന മലീനീകരണം സംബന്ധിച്ചുള്ള പരാതിയിൽ ടെക്കനിക്കൽ അസിസ്റ്റന്റ് കെ.വേലായുധന്റെ നേത്യത്വത്തിൽ പരിശോധന നടത്തി.ഉടമക്ക് മലീനീകരണം തടയുന്നതിന് നോട്ടീസ് നൽകാനും പിഴയിടുന്നതിനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

ഇളങ്കൂർ ത്യക്കലങ്ങോട് പഞ്ചാത്തിൽ 22ാം വാർഡിൽ ആശങ്ക പരത്തുന്ന രീതിയിൽ ഒരു കുരങ്ങ് ചത്തതായും മറ്റെന്നിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാൻ ജില്ലാകലക്ടർ മ്യഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകി. കുരങ്ങ് പനി സാധ്യത പരിഗണിച്ച വനം വകുപ്പ് കുരങ്ങിന്റെ രക്തം സാമ്പിൽ എടുത്തു വിദഗ്ദ പരിശോധനക്ക് അയച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലാമെഡിക്കൽ ഒാഫിസർ കെ.സക്കിന പ്രസംഗിച്ചു.

Read more topics: malappuram, nipha, troma care,
English summary
Trauma care volunteers will be heading home to solve the concerns about nipah virus

More News from this section

Subscribe by Email