Tuesday December 18th, 2018 - 11:00:pm
topbanner

മലപ്പുറം ജില്ലയിലെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും ഏറ്റെടുക്കണം: ജില്ലാ കലക്ടർ.

Aswani
മലപ്പുറം ജില്ലയിലെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും ഏറ്റെടുക്കണം:  ജില്ലാ കലക്ടർ.

മലപ്പുറം:  ജില്ലയിലെ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ രാഷട്രീയ പാർട്ടികളും മത സംഘടനകളും ഏറ്റെടുക്കണമെന്ന് ജില്ലാ കല്കടർ അമിത് മീണ. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും മാത്രമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. ഇൗ ധാരണ തിരുത്താൻ രാഷട്രീയ പാർട്ടികളുടെ മത സംഘടനകളുടെയും സഹകരണം ആവശ്യമാണ്. ജില്ലയിൽ നിപ വൈറസ് ആശങ്കയുടെ പേരിൽ ജില്ലാ കലക്ടർ നൽകിയ നിർദ്ദേശങ്ങളോട് പൊതുജനങ്ങളിൽ നിന്ന് മികച്ച് പ്രതികരണമാണുണ്ടായത്. പകർച്ച പനിയും മറ്റും ജില്ലക്ക ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. ഇതിനെ നമുക്ക് മറിക്കടക്കണം.

നിപ വൈറസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇതു വരെ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാൽ ലക്ഷ്യം കാണമെങ്കിൽ കുറച്ചു ദിവസം കൂടി നാം കാത്തിരിക്കണം. ജൂൺ 12 ന് വൈറസ് പ്രവർത്തനത്തിന്റെ ശക്തിയുടെ ഒരു ഘട്ടം കഴിയും. ഇൗ കാലയളവിൽ മത പ്രഭാഷണങ്ങൾ, രാഷട്രീയ പാർട്ടകളുടെ പൊതു യോഗങ്ങൾ എന്നിവ നിർബന്ധമായും മാറ്റി വച്ച് സഹകരിക്കണം. പൂർണ സുരക്ഷിതരായി എന്ന് ഉറപ്പാക്കാൻ ജുലായ ഒന്ന് വരെ കാത്തിരിക്കണം.

നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത രാഷട്രീയ കക്ഷി നേതാക്കളുടെയും മത സംഘടന നേതാക്കളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. മുഖ്യമന്ത്രി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. നിപ രോഗികളുമായി ബന്ധപ്പെട്ട് 200 ഒാളം പേരാണ് ഇപ്പോൾ ജില്ലയില നിരീക്ഷണത്തിലുള്ളത്. ഇവരെ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് റിപ്പോർട്ട് നൽകുന്നുണ്ട്. ഇതു സംബന്ധിച്ച് എല്ലാ ദിവസവും കലക്ട്രേറ്റിൽ അവലോകനവും നടക്കുന്നുണ്ട്.

പനി ജലദോഷം മറ്റ് അസുഖങ്ങൾ ഉള്ളവർ, പൊതു പരിപാടികളിൽ പങ്കെടുക്കരുത്. പരിപാടികളിൽ ജ്യൂസ്,മറ്റ് തണുത്ത് പാനീയങ്ങൾ ഒഴിവാക്കുക പകരം ചായ കൊടുക്കുക. പൊതു പരിപാടികളിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക. ലോഷൻ ഉപയോഗിച്ച് കൈ കഴുകുക. കല്ല്യാണത്തിന് പങ്കെടുത്തവർക്കാണ് കഴിഞ്ഞ വർഷം ഏറ്റെവും കൂടതൽ മഞ്ഞപ്പിത്തം ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ കാണിച്ചു ജില്ലാ മെഡിക്കൽ ഒാഫിസർ ഡോ.കെ. സക്കീന പറഞ്ഞു. തണുത്ത വെള്ളം,വെൽക്കം ഡ്രിങ്ക്സ്, എന്നിവ കഴിച്ച പുരുഷൻമാരാണ് ഇതിൽ കൂടുതലും പെട്ടത്.

കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം വി.രാമചന്ദ്രൻ, ആർ.ഡി.ഒ. കെ.അജീഷ്,ജില്ലാ മെഡിക്കിൽ ഒാഫിസർ കെ.സക്കീന,ഡപ്യുട്ടി ഡി.എം.ഒ.ഡോ.മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

English summary
Political parties and religious organizations should take up the campaign of health awareness in malappuram district: district collector
topbanner

More News from this section

Subscribe by Email