Saturday October 20th, 2018 - 3:35:am
topbanner
Breaking News

നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം കൈമാറും: ജില്ലാ കലക്ടർ

Aswani
നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം കൈമാറും: ജില്ലാ കലക്ടർ

മലപ്പുറം: ജില്ലയിൽ നിപ വൈറസ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം ലഭിച്ചതായി ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. കലക്ട്രേറ്റിൽ നടന്ന നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക കർമ്മ സേനയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. മൂർഖനാട് വില്ലേജിലെ തടത്തിൽതോട് വേലായുധൻ, മൂന്നിയൂർ മേച്ചേരി ബിന്ദു, തെന്നല വില്ലേജിൽ മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനാണ് തുക കൈമാറുക. തുക ഇന്ന് ( മെയ് 31) തന്നെ കൈമാറുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്.

മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അവരോട് അടുത്ത ഇടപ്പെട്ടവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ നൽകുന്നതിനുള്ള നടപടി പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് (മെയ് 31) മുതൽ റേഷൻ വിതരണം ചെയ്തു തുടങ്ങാൻ ജില്ലാ സപൈ്ല ഒാഫിസർക്ക് കലക്ടർ നിർദ്ദേശം നൽകി. ഗുണഭോക്താക്കളുടെ പട്ടിക ആരോഗ്യ വകുപ്പ് നൽകും. നിപ വ്യാപനത്തിനെതിരെ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ ആറ് വരെ അവധി നൽകിയിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാത്ത പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി യോഗത്തിൽ റിപ്പോർട്ടു ചെയ്തു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പെരിന്തൽമണ്ണ ആർ.ഡി.ഒക്ക് ജില്ലാ കലക്ടർ നിദ്ദേശം നൽകി.

മലപ്പുറം മുനിസിപ്പൽ പരിധിയിൽ ഒരു മലേറിയ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പ്രചരണ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മലപ്പുറത്തെ പബ്ളിക് ഹെൽത്ത് ലാബ് ജൂൺ ഒമ്പതിനകം പ്രവർത്തന സജ്ജമാക്കാൻ നിർമ്മിതിക്ക് നിർദ്ദേശം നൽകി.യോഗത്തിൽ അസി.കലക്ടർ വികൽപ് ഭരദ്വാജ്, ആർ.ഡി.ഒ. കെ.അജീഷ്, ജില്ലാ മെഡിക്കൽ ഒാഫിസർ ഡോ.കെ.സക്കീന, ഡപ്യുട്ടി ഡി.എം.ഒ.മാരയ. ഡോ.എ.ഷിബുലാൽ, ഡോ. ഇസ്മായിൽ, ഡോ.കെ.പ്രകാശ്, ഡോ.പി.ദിനേശ്, മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഹെഡ് അസ്മ റഹിം. തുടങ്ങിയവർ പങ്കെടുത്തു.

English summary
15 lakhs will be handed over to the families of the deceased by the virus,
topbanner

More News from this section

Subscribe by Email