Friday September 21st, 2018 - 6:09:pm
topbanner

പരമ്പരാഗത കലകളെ തിരിച്ചുപിടിക്കാൻ കലകൾക്കായി ഒരിടം: 'കലാഗ്രാമം' പദ്ധതിയുമായി മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്ത്

Aswani
പരമ്പരാഗത കലകളെ തിരിച്ചുപിടിക്കാൻ കലകൾക്കായി ഒരിടം: 'കലാഗ്രാമം' പദ്ധതിയുമായി മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്ത്

മലപ്പുറം: സാംസ്കാരിക തനിമയുണർത്തുന്ന ഒരുപിടി കലകൾക്ക് പുത്തൻ വാതായനങ്ങൾ തുറന്നുകൊടുക്കുകയാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് തങ്ങളുടെ 'കലാഗ്രാമം' പദ്ധതിയിലൂടെ. പഞ്ചായത്തിലെ പരമ്പരാഗത കലകളെ തിരിച്ചുപിടിക്കുന്നതിനോടൊപ്പം സാംസ്കാരിക ഇടങ്ങൾ സംരക്ഷിക്കുകയും നില നിർത്തുകയും അനുഷ്ഠാന കലകളെ തിരിച്ചുപിടിക്കാനുള്ള ഒരു ഇടപെടൽ കൂടി ചെയ്യുകയാണ് ഇൗ പദ്ധതിയിലൂടെ.

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പഞ്ചായത്തിലെ കലാകാരന്മാരെ വളർത്തിക്കൊണ്ടു വരികയും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും പൊതു ഇടങ്ങളിൽ കുറഞ്ഞു വരുന്ന ഇത്തരം സാംസ്കാരികയിടങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും അതോടൊപ്പം നാടൻ കലകളേയും കലാകായിക രൂപങ്ങളേയും പുനരുജ്ജീവിപ്പിക്കുകയുമാണ് കലാഗ്രാമം പദ്ധതിയുടെ ലക്ഷ്യം.

കലാഗ്രാമം പദ്ധതിയിലൂടെ പുനരുജ്ജീവനം കൊടുക്കുന്നത് നിരവധി കലകൾക്കാണ്. ഒാരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലന കളരിയും തെരഞ്ഞടുക്കപ്പെട്ടവർക്ക് ആവശ്യമുള്ള ഉപകരണങ്ങളും പഠന സാമഗ്രികളും കലാഗ്രാമം പദ്ധതിയിലൂടെ നൽകും. ഒാരോ വിഭാഗത്തിലും പ്രശസ്തരും വിദഗ്ധരുമായവരുടെ ക്ലാസ്സുകൾ നൽകുകയും തുടർ പരിശീലനം സംഘടിപ്പിക്കുകയും ചെയ്യും.

ടിപ്പുവിന്റെ മലബാർ മുതലേയുള്ള പണിക്കർ എന്ന വിഭാഗം നടത്തുന്ന കളരിയുടെ വീണ്ടെടുപ്പ് ആയി കളരിപ്പയറ്റും കളരി അഭ്യാസമുറകളും കൂടാതെ അനുഷ്ഠാന കലകളായ തിറയും കരിങ്കാളിയും കലാഗ്രാമത്തിലുണ്ട്. കൂടാതെ കൊയ്ത്തുപാട്ടും മെതിപ്പാട്ടും അലയടിക്കുന്ന സമ്പൂർണ്ണ കാർഷിക ഗ്രാമമായ നന്നംമുക്കിന്റെ തനതു സംഗീതമായ നാടൻപ്പാട്ടുകൾ, മൈലാഞ്ചിപ്പാട്ട്, ഒപ്പന, ശാസ്ത്രീയ നൃത്ത രൂപങ്ങൾ ഇവയും കലാഗ്രാമത്തിലുണ്ട്. പുള്ളുവർ വിഭാഗത്തിപ്പെട്ടവർ അവതരിപ്പിക്കുന്ന പുള്ളുവൻ പാട്ടും വാദ്യോപകരണ കലാകാരന്മാരെ സൃഷ്ടിക്കാനായി ചെണ്ട , മദ്ദളം തുടങ്ങിയ നാടൻ വാദ്യോപകരണങ്ങളെയും കലാഗ്രാമത്തിലൂടെ പുനർ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം നാട്ടുകലാകാരന്മാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി നാടകത്തിനും ഒരു പ്രധാന ഇടം ഒരുക്കിയിട്ടുണ്ട്.

കലാഗ്രാമം പദ്ധതി വഴി വിവിധ വിഭാഗങ്ങളിലായി കലയെ സ്വായത്തമാക്കിയ വർക്ക് പരിപാടി അവതരിപ്പിക്കാനായി വാർഡ്തല ഗ്രാമോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പഞ്ചായത്ത്. കൂടാതെ കേരളോത്സവത്തിൽ പഞ്ചായത്തിൽ നിന്ന് പരിപാടികൾ അവതരിപ്പിക്കുന്നതും ഇവരായിരിക്കും. അതോടൊപ്പം കലാഗ്രാമം എന്ന ട്രൂപ്പ് രൂപികരിച്ച് പൊതുപരിപാടികൾക്കായി ഇവരെ സജ്ജമാക്കുക കൂടിയാണ് ഇൗ പദ്ധതിയിലൂടെ നന്നംമുക്ക് ഗ്രാമപഞ്ചായത്ത്.

English summary
A place for arts to regain traditional art; Nannamukku Panchayat in Malappuram District with a 'Kalagramam' project
topbanner

More News from this section

Subscribe by Email