Monday September 24th, 2018 - 1:49:am
topbanner

ഭൂനികുതി വര്‍ധനക്കെതിരെ മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്; മലപ്പുറം ജില്ലയിലെ 138 വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലും 24 ന് ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കും

Aswani
ഭൂനികുതി വര്‍ധനക്കെതിരെ മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്; മലപ്പുറം ജില്ലയിലെ 138 വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലും 24 ന് ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കും

മലപ്പുറം: ഭൂ നികുതി വര്‍ധിപ്പിച്ച് ബുദ്ധിമുട്ടിലാക്കുകയും നികുതി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാതെ ജനങ്ങളെ വട്ടംകറക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാറിനെതിരെ മുസ്‌ലിംലീഗ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഭൂ നികുതി വര്‍ദ്ധന പിന്‍വലിക്കണമെന്നും നികുതി സ്വീകരിക്കുന്നതിലെ പാകപ്പിഴകള്‍ പരിഹരിക്കണമെന്നും പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമമെന്നും ആവശ്യപ്പെട്ടാണ് മുസ്‌ലിംലീഗ് സമരം നടത്തുന്നത്. ജില്ലയിലെ 138 വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലും 24 ന് ബഹുജന ധര്‍ണ്ണ നടത്താനാണ് തീരുമാനം.

എല്‍.ഡി.എഫ് സര്‍ക്കാര്‍ 250 ശതമാനം വര്‍ദ്ധനവാണ് ഭൂനികുതിയുടെ കാര്യത്തില്‍ വരുത്തിയിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നാമമാത്രമായ നികുതി വര്‍ധനവിന് തീരുമാനമെടുത്തപ്പോള്‍ സിപിഎം ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും യുഡിഎഫ് ഗവണ്‍മെന്റ് വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് അധികാരത്തിലെത്തി എല്‍.ഡി.എഫ് ഗവണ്‍മെന്റ് 250 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്.

ഭൂമിയുടെ റീസര്‍വ്വേ യും ആധാരങ്ങളുടെ കമ്പ്യൂട്ടറൈസേഷനും പൂര്‍ത്തിയാക്കാതെ ഓണ്‍ലൈനായി നികുതി അടക്കാനും മുമ്പത്തെപ്പോലെ വില്ലേജ് ഓഫീസില്‍ പഴയ രീതിയില്‍ നേരിട്ട് നികുതി സ്വീകരിക്കുന്നത് നിര്‍ത്തലാക്കാനും ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി മൂലം പൊതുജനങ്ങള്‍ നികുതി അടവിന്റ കാര്യത്തില്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 40% ഭൂവുടമകള്‍ മാത്രമാണ് ആധാരം കമ്പ്യൂട്ടറൈസ് ചെയ്തിട്ടുള്ളത്. 60% ജനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യാന്‍ ബാക്കിയാണ്. ഇവരുടെ നികുതി സ്വീകരിക്കല്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആധാരം കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാവാതെ നികുതി അടവ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റാന്‍ പാടില്ലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ വകതിരിവില്ലാത്ത ഈ നടപടിയാണ് സാധാരണ ജനങ്ങളെ നികുതി അടവിന്റ കാര്യത്തില്‍ വട്ടംകറക്കി കൊണ്ടിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ റീസര്‍വ്വേ ജോലികള്‍ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂ. പെരിന്തല്‍മണ്ണ പൊന്നാനി താലൂക്കുകളില്‍ റീസര്‍വ്വേ നടന്നിട്ടേയില്ല. ഭാഗികമായി റീസര്‍വ്വേ നടന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ സര്‍വേ നമ്പറുകളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതുകാരണം പലര്‍ക്കും നികുതി അടക്കാന്‍ കഴിയാത്ത സാഹചര്യവും വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഓണ്‍ലൈനായി നികുതി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ റവന്യൂ വകുപ്പ് മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടും ഇല്ല. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്ന കപ്പാസിറ്റിയുള്ള കമ്പ്യൂട്ടര്‍ സര്‍വറുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കാത്തതിനാല്‍ മിക്കദിവസങ്ങളിലും വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ നികുതി അടക്കാന്‍ നിരവധി തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടാണ് പൊതുജനങ്ങള്‍ക്ക്. വില്ലേജ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നികുതി അടക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാതതിനാല്‍ നികുതിദായകരെ അക്ഷയ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.

വര്‍ദ്ധിപ്പിച്ച നികുതിക്ക് പുറമെ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കേണ്ട പണം കൂടി നികുതിദായകര്‍ അധികമായി കൊടുക്കേണ്ടി വരികയാണ്. വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെടുന്ന മുഴുവനാളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കഷ്ടപ്പാടിന് അടിയന്തരമായി അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ 138 വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലും സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, ട്രഷറര്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, മറ്റു ഭാരവാഹികളായ അഷറഫ് കോക്കൂര്‍, എം എ ഖാദര്‍, പി.എ. റഷീദ്,സി. മുഹമ്മദലി, എം.അബ്ദുല്ലക്കുട്ടി, എം.കെ.ബാവ, ഉമ്മര്‍ അറക്കല്‍ , കെ.എം. ഗഫൂര്‍, ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി. അബ്ദുറഹ്മാന്‍,പി.പി. സഫറുളള എന്നിവര്‍ പ്രസംഗിച്ചു.

English summary
The Muslim League's going to protest against increasing land tax; The mass dharna was held in front of 138 village offices in Malappuram district
topbanner

More News from this section

Subscribe by Email