Wednesday September 19th, 2018 - 3:01:am
topbanner
Breaking News

ദേശീയ തലത്തില്‍ ബി.ജെ.പി ഫാസിസ്റ്റ് ഭരണത്തിന് ബദല്‍ കോണ്‍ഗ്രസ്സ് മാത്രം; ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന് മികച്ച വിജയമുണ്ടാവും; ഇടതുപക്ഷ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: മുസ്‌ലിംലീഗ്

Aswani
ദേശീയ തലത്തില്‍ ബി.ജെ.പി ഫാസിസ്റ്റ് ഭരണത്തിന് ബദല്‍ കോണ്‍ഗ്രസ്സ് മാത്രം; ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന് മികച്ച വിജയമുണ്ടാവും; ഇടതുപക്ഷ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: മുസ്‌ലിംലീഗ്

മലപ്പുറം:  ബി.ജെ.പി നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് ബദല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മാത്രമാണ് എന്നതാണ് അടുത്ത തെരഞ്ഞെടുപ്പിലെ വിഷയമെന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാറിനെ തിരുച്ചുകൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസമദ് സമദാനി എന്നിവര്‍ വ്യക്തമാക്കി.

പ്രവര്‍ത്തകസമിതി യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെയുള്ള ബദല്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സി.പി.എമ്മാണെന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്. ന്യൂനപക്ഷ സംരക്ഷകരാണെന്ന സി.പി.എമ്മിന്റെ വാദം കാപട്യമാണ്. ന്യൂനപക്ഷങ്ങളുടെ മൗലികാവശ്യങ്ങള്‍പോലും ഇല്ലാതാക്കാനാണ് യഥാര്‍ഥത്തില്‍ സി.പി.എം ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് അണിയറയില്‍ സി.പി.എം നടത്തുന്നത്.

ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തെ സമീപിക്കുകയുമാണ് സി.പി.എം. പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ് യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്യുന്നത്. മലബാര്‍ മേഖലയിലെ ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുന്നതില്‍ കാണിക്കുന്ന അവഗണന സി.പി.എമ്മിന്റെ കപട രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. 33 വര്‍ഷം സി.പി.എം ഭരിച്ച ബംഗാളില്‍ മുസ്‌ലിം വിഭാഗം അനുഭവിക്കുന്ന കഷ്ടതകള്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും.

ദേശീയ രാഷ്ട്രീയത്തില്‍ എല്ലാവരും അണിനിരക്കുന്ന മുന്നേറ്റം ബി.ജെ.പിക്കെതിരെ വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കും. കേരളത്തില്‍ യു.ഡി.എഫ് പൂര്‍ണ സജ്ജമാണിപ്പോള്‍. മുന്നണി കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചര്‍ച്ചയാണ് 25 ന് ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാവും. ഇതിനുള്ള മുസ്‌ലിംലീഗിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. പരസ്പര ആദരവ് പരിഗണിച്ചുള്ള ഇടപെടുലുകള്‍ മാത്രമാണ് മുന്നണി വിഷയത്തില്‍ മുസ്‌ലിംലീഗ് നടത്തിയിട്ടുള്ളത്.

യു.ഡി.എഫിന്റെ നന്മ ലക്ഷ്യംവെച്ച് മാത്രമാണ് ഇത്തരം ഇടപെടുലുകള്‍ എന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന് മികച്ച വിജയമാണുണ്ടാവുക. ഇടതുപക്ഷ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഭരണപരമായി ഒരു മെച്ചവും സര്‍ക്കാറിനുണ്ടായില്ല. ഭരണവിരുദ്ധ വികാരം ശക്തമായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

English summary
BJP fascist rule at the national level the congress is the only alternative; The UDF will have a good victory over the current situation in the Lok Sabha polls, The Left government is a complete failure: muslim league
topbanner

More News from this section

Subscribe by Email