Friday June 22nd, 2018 - 3:07:pm
topbanner
Breaking News

മ്യൂസിക് ആൽബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Aswani
മ്യൂസിക് ആൽബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ സ്വദേശിയായ കെ .പി അനീഷ് രചനയും സംഗീതവും നിർവഹിച്ച മ്യൂസിക് ആൽബം മുഖ്യമന്ത്രി പിണറായി വിജയൻ കവിയും ഗാനരചയിതാവുമായ പ്രഭാ വർമക്കു നൽകി പ്രകാശനം ചെയ്തു.

സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണ നേട്ടങ്ങളും മിഷൻ പരിപാടികളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആൽബം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുരേഷ്, സരിഗ എന്നിവരാണ് പാടിയിരിക്കുന്നത്. വിനീത് വാസുദേവനാണ് ചിത്ര സംയോജനം ചെയ്തിട്ടുള്ളത്. ആൽബം https://youtu.be/DjegRInd7N4  എന്ന ലിങ്കിൽ ലഭിക്കും.

English summary
Chief Minister released the music album

More News from this section

Subscribe by Email