Monday October 22nd, 2018 - 7:08:am
topbanner
Breaking News

മുണ്ടേരിയിൽ നാളികേര പാർക്ക് സ്ഥാപിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

Aswani
മുണ്ടേരിയിൽ നാളികേര പാർക്ക് സ്ഥാപിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

മലപ്പുറം: മുണ്ടേരി സീഡ് ഗാർഡൻ കോംപ്ലക്സിൽ നാളികേര പാർക്ക് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുമെന്നു കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. നിയമസഭയിൽ പി.വി.അൻവർ എം.എൽഎ. യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തു ആദ്യഘട്ടത്തിൽ അഞ്ച് അഗ്രോ പാർക്കുകളാണ് സ്ഥാപിക്കുന്നത്. അതിലൊന്നു മുണ്ടേരിയിലാണ്. നാളികേര പാർക്കുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ തയ്യാറാക്കി വരികയാണ്. ഇൗ വർഷം ജനുവരിയിൽ ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളികേര അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനായി 20 കോടി വീതമുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാർഷിക വികസന രംഗത്ത് മൂല്യ വർദ്ധനവിനായാണ് വിവിധ മേഖലകളിൽ അഗ്രോ പാർക്കുകൾ ആരംഭിക്കുന്നത്.

കർഷകരുടെയും സഹകരണ സൊസൈറ്റികളുടേയും സംയുക്ത കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക, നൂതന മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പും തുടർന്നുള്ള പ്രോസസ്സിംഗ്, മാർക്കറ്റിംഗ് എന്നിവയും ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ അഗ്രോ പാർക്കുകൾ വവിയുള്ള ഉൽപ്പന്നങ്ങൾക്ക് പൊതുവായി ബ്രാൻഡിംഗ് നൽകുന്നതു പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

 

English summary
Coconut Park to be set up in munderi: minister v s sunilkumar
topbanner

More News from this section

Subscribe by Email