Sunday April 21st, 2019 - 4:10:pm
topbanner
topbanner

സഹകരണ ബാങ്കുകളിലേക്ക് യുവജനങ്ങളെയും പ്രവാസികളെയും ആകർഷിക്കാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Aswani
സഹകരണ ബാങ്കുകളിലേക്ക് യുവജനങ്ങളെയും പ്രവാസികളെയും ആകർഷിക്കാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മലപ്പുറം: യുവജനങ്ങളെ ഇടപാടുകളിലേക്ക് ആകർഷിക്കാനും പ്രവാസി നിക്ഷേപം സ്വീകരിക്കാനും സഹകരണ ബാങ്കുകളിൽ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്സജീവ പരിഗണനയിലാണെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രൻ. തിരൂർ അർബൻ കോഒാപ്പറേറ്റീവ് ബാങ്കിന്റെ ശതവാർഷിത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്മാർട്ട്ഫോൺ ഉപയോഗിച്ചുള്ള ബാങ്കിടപാട് ഉൾപ്പെടെയുള്ള ഡിജിറ്റൽ സൗകര്യങ്ങൾ സഹകരണ ബാങ്കുകളിലില്ലാത്തതിനാൽ കേരളത്തിലെ യുവതീ-യുവാക്കൾ സ്വകര്യബാങ്കുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ഇൗ അവസ്ഥയിൽ മാറ്റംവരുത്തി യുവതയുടെ പ്രാതിനിധ്യവും ഇടപെടലും സഹകരണ മേഖലയിലേക്കു കൂടി ഉറപ്പുവരുത്തണം. പ്രവാസി നിക്ഷേപം സ്വീകരിക്കാനാകുന്നതോടെ സാമൂഹിക രംഗത്ത് കൂടുതൽ ഇടപെടാനുള്ള അവസരം സഹകരണ ബാങ്കുകൾക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പുതിയ വെല്ലുവിളികളെ അതിജീവിച്ച്സ ഹകാരികൾ സഹകരണ ബാങ്കിങ് മേഖലയിൽ ആധുനികവത്ക്കരണം നടപ്പാക്കാൻ പ്രയത്നിക്കണം. ഒന്നേമുക്കാൽലക്ഷംകോടിയുടെ നിക്ഷേപവുമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായി മുന്നേറുകയാണ്. നോട്ട് നിരോധനം നടപ്പാക്കി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് നേരെസംഘടിത ആക്രമണമുണ്ടായപ്പോൾ ചെറുത്തുനിൽക്കാനും അതിജീവിക്കാനും സാധിച്ചു. അതു സഹകരണമേഖലയുടെ ശക്തിയാണ് വ്യക്തമാക്കിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലങ്ങളിൽ അഴിമതിയിൽ മുങ്ങി നഷ്ടത്തിലായ കൺസ്യൂമർഫെഡിനെ ലാഭത്തിലെത്തിക്കാനായി. ഇതിനെ ഇനി ജനകീയ സ്ഥാപനമാക്കാനാണ് സർക്കാർ ശ്രമം. ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനായതാണ് കേരളത്തില സഹകരണ പ്രസ്ഥാനത്തിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു. സമഗ്ര വിദ്യാഭ്യാസവളർച്ച കേരളത്തിന്റെ മാത്രം നേട്ടമാണ്. പൊതുജനാരോഗ്യരംഗത്തും മികച്ച പ്രവർത്തനങ്ങളാണ് കേരളം കാഴ്ച്ചവച്ചത്. പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്കാണ്സ സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്നും മന്ത്രി കടകംപള്ളിസുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരൂർജി.എം.യു.പി സ്കൂളിൽനടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ കെ കൃഷ്ണൻ നായർ അധ്യക്ഷനായി. വനിതകൾക്കുള്ള സ്കൂട്ടർവായ്പാ പദ്ധതിയുടെ ഉദ്ഘാടനം വി അബ്ദുറഹ്മാൻ എം.എൽ.എ നിർവ്വഹിച്ചു.ബാങ്ക് ജനറൽമാനേജർ മുകുന്ദൻ പ്രവർത്തന റിപ്പോർട്ട്അവതരിപ്പിച്ചു.

ബാങ്ക്അംഗങ്ങളുടെ മക്കൾക്കുള്ള കുട്ടിശങ്കരൻ നായർ എൻഡോവ്മെന്റ് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ബാങ്ക്ജീവനക്കാരുടെ മക്കൾക്കുള്ള എൻഡോവ്മന്റ് ഒൗഷധി ഡയറക്ടർ ഇ.എൻ മോഹൻദാസും വിതരണംചെയ്തു. മുൻ ബാങ്ക് ചെയർമാൻമാരുടെ ഫോട്ടോ അനാച്ഛാദനം തിരൂർ നഗരസഭാ ചെയർമാൻ കെ ബാവ നിർവ്വഹിച്ചു. മുൻ ബാങ്ക്ഡയറക്ടർമാരെ തുഞ്ചൻ സ്മാരക ട്രസ്റ്റ്സെക്രട്ടറി പി നന്ദകുമാർ ഉപഹാരം നൽകിആദരിച്ചു. ബാങ്ക്കെട്ടിടം നിർമിച്ച ഉൗരാളുങ്കൽ ലേബർകോൺട്രാക്റ്റ് സൊസൈറ്റിക്കുള്ള ഉപഹാരം അർബൻ ബാങ്ക് ഫെഡറേഷൻ മുൻ ചെയർമാൻ പി.പി വാസുദേവൻ സമ്മാനിച്ചു.

ഗ്രാമ പഞ്ചാത്ത് അധ്യക്ഷരായ മുഹമ്മദ് ഇസ്മായിൽ (ആതവനാട്), മുജീബ്ഹാജി (താനാളൂർ), റഹ്മത്ത്സൗദ (പുറത്തൂർ), പി കുമാരൻ(തൃപ്രങ്ങോട) സുഹററസാഖ് (നിറമരുതൂർ),പഞ്ചായത്ത് പ്രസിഡന്റ്ഫൈസൽഎടശ്ശേരി(തിരുന്നാവായ), തിരൂർ നഗരസഭാ കൗൺസിലർ മുനീറ കിഴക്കാംകുന്നത്ത്, വള്ളത്തോൾസ്മാരക ട്രസ്റ്റ് ചെയർമാൻ വി.വി ഗോപിനാഥ്, പെരിന്തൽമണ്ണ അർബൻ ബാങ്ക് ചെയർമാൻ സി ദിവാകരൻ, കോട്ടക്കൽ അർബൻ ബാങ്ക് ചെയർമാൻ യു.എ ബഷീർ, മഞ്ചേരി അർബൻ ബാങ്ക് ചെയർമാൻ അഡ്വ: ഫൈസൽ, ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിഡയറക്ടർ എ ശിവദാസൻ, സഹകരണ സംഘംജോയിന്റ് രജിസ്ട്രാർ ഗിരീഷൻപിള്ള, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഗീത, അസിസ്റ്റന്റ്ഡയറക്ടർ വിജയ ചന്ദ്രിക,

എംപ്ലോയീസ് കോഒാപ്പറേറ്റീവ്സൊസൈറ്റി പ്രസിഡന്റ്വി.കെരാജേഷ്, തിരൂർ കോഒാപ്പറേറ്റീവ്കോളേജ് പ്രസിഡന്റ്അഡ്വ: പി ഹംസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് വൈസ് ചെയർമാൻ അഡ്വ: ദിനേശ് പൂക്കയിൽ സ്വാഗതവും ബാങ്ക് ഭരണസമിതിയംഗം ആർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. തുടർന്ന്മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബുവിന്റെയും സംഘത്തിന്റെയും ഗാനമേളയും അരങ്ങേറി.

English summary
Modern technologies will be made to attract young people and expatriates to co-operative banks: minister kadakampally surendran
topbanner

More News from this section

Subscribe by Email