Thursday August 16th, 2018 - 6:11:pm
topbanner

ലൈഫ് മിഷൻ രണ്ടാം ഘട്ടം നടപ്പാക്കാൻ 4000 കോടി: മന്ത്രി ഡോ.കെ.ടി ജലീൽ

Aswani
ലൈഫ് മിഷൻ രണ്ടാം ഘട്ടം നടപ്പാക്കാൻ 4000 കോടി: മന്ത്രി ഡോ.കെ.ടി ജലീൽ

മലപ്പുറം: സംസ്ഥാനത്ത് ലൈഫ്മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് 4000 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുത്ത് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ പറഞ്ഞു. മലപ്പുറം ടൗൺ ഹാളിൽ 2018-19 ലെ വാർഷിക പദ്ധതിനിർവ്വഹണ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കിണർ നിർമ്മാണത്തിന് ഫണ്ട് വകയിരുത്തുന്നത് കിണർ കുഴിക്കന്നതിനുള്ള സ്ഥലം കണ്ടെത്തിയ ശേഷമായിരിക്കണം. ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും സ്പോർട്സിന് പ്രൊജക്റ്റ് സമർപ്പിക്കുന്നില്ല. ഗെയിംസ് ഫെസ്റ്റിവെലിന് 29 പഞ്ചായത്തകൾ മാത്രമാണ് പ്രൊജക്റ്റ് സമർപ്പിച്ചിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു.

സംരംഭകത്വ ക്ലബ്ബുകൾ, ഭിന്നശേഷിക്കാരുടെ കലോൽസവം എന്നിവയ്ക്ക് നിർബസമായും പ്രൊജക്റ്റ് വെക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് ജോലി ചെയ്യിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.a

Read more topics: malappuram, minister, k t jaleel
English summary
Rs 4,000 crore is to implement Phase II of Life Mission: minister k t jaleel
topbanner

More News from this section

Subscribe by Email