Tuesday September 25th, 2018 - 9:24:pm
topbanner

മലപ്പുറം മതനിരപേക്ഷതയുടെ ആവാസ ഭൂമി: മന്ത്രി ജി സുധാകരൻ

Aswani
മലപ്പുറം മതനിരപേക്ഷതയുടെ ആവാസ ഭൂമി: മന്ത്രി ജി സുധാകരൻ

മലപ്പുറം: ജില്ല മത നിരപേക്ഷതയുടെ ആവാസ ഭൂമിയാണെന്ന് മന്ത്രി ജി സുധാകരൻ. മഞ്ചേരി ചെരണിയിൽ നിർമ്മിച്ച വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്ട ശക്തികൾക്ക് വഴങ്ങാത്ത ജില്ലയാണ് മലപ്പുറം. മറ്റുളളവരെ അക്രമിക്കാൻ ആയുധമെടുക്കുന്നവരും പിറന്നത് സമാധാനം കാംക്ഷിക്കുന്ന അമ്മയുടെ ഉദരത്തിലാണ്. വർഗ്ഗീയതയ്ക്ക് വഴങ്ങാത്ത ജില്ലയാണ് മലപ്പുറം.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസ് ജീവനക്കാർ ആഥിതേയ മര്യാദ കാണിക്കണം. മികച്ച സർക്കാർ വിശ്രമ മന്ദിരങ്ങൾക്കും ജീവനക്കാർക്കും അവാർഡ് നൽകും. സംസ്ഥാനത്ത് റസ്റ്റ് ഹൗസ് എന്നതിന് പകരം മഞ്ചേരിയുടെ മാതൃക സ്വീകരിച്ച് ‘വിശ്രമ മന്ദിരം’ എന്ന് പേര് നൽകും. പൊതുമരാമത്ത് വകുപ്പിലെ മോശം പ്രവണതകൾ സർക്കാർ അവസാനിപ്പിച്ച് വരികയാണ്. സംസ്ഥാനത്തെ വിശ്രമ മന്ദിരങ്ങൾ പലതും കുത്തഴിഞ്ഞ നിലയിലാണ്. ഇത് മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നു കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടു നിലകളുള്ള കെട്ടിടത്തിൽ ആറ് മുറികളുണ്ട്. ഇതിൽ മൂന്ന് മൂറികൾ വിഎെപികൾക്ക് വേണ്ടിയാണ് ഒരുക്കിയത്. അടുക്കള, സമ്മേളന ഹാൾ, ഒാഫീസ്, സ്റ്റോർ മുറി എന്നിവയും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന റസ്റ്റ് ഹൗസ് മെഡിക്കൽ കോളേജ് ജീവനക്കാർക്ക് താമസ സ്ഥലമാക്കി മാറ്റിയതോടെ സർക്കാർ തലത്തിലുള്ള ടി. ബി സംവിധാനം ഇല്ലാതായിരുന്നു. പുതിയ വിശ്രമ മന്ദിരം ജില്ലയുടെ സിരാകേന്ദ്രമായ മഞ്ചേരിയിലെത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടും.

ചടങ്ങിൽ അഡ്വ. എം. ഉമ്മർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭാ അദ്ധ്യക്ഷ വി.എം സുബൈദ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം കോയ മാസ്റ്റർ, മഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ പി.പി ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, പി.ഡബ്യു.ഡി ചീഫ് എഞ്ചിനീയർ ഹൈദ്രു ഇ.കെ, പി.ഡബ്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയർ ദിലീപ് ലാൽ, എക്സിക്യുട്ടീവ് എഞ്ചിനീയർ എം. മുഹമ്മദ് അൻവർ, അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ഷിനി. എം ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Read more topics: malappuram, minister, g sudhakaran
English summary
malappuram is the district of habitat of secularism: minister g sudhakaran
topbanner

More News from this section

Subscribe by Email