Sunday November 18th, 2018 - 6:17:pm
topbanner

പ്രതിരോധ കുത്തിവെപ്പ്- 'മലപ്പുറത്തിന് എ പ്ലസ്' ലഘുലേഖ പ്രകാശനം ചെയ്തു.

Dil
പ്രതിരോധ കുത്തിവെപ്പ്- 'മലപ്പുറത്തിന് എ പ്ലസ്' ലഘുലേഖ പ്രകാശനം ചെയ്തു.

കോഡൂര്‍:എല്ലാ മേഖലയിലും മുന്നിട്ട് നില്‍ക്കുന്ന ജില്ല രോഗപ്രതിരോധ രംഗത്ത് മുന്നേറേണ്ടതിന്റെ അവശ്യം ബോധ്യപ്പെടുത്തുന്നതിനായി കോഡൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് എഴുതി തയ്യാറാക്കിയ 'മലപ്പുറത്തിന് എപ്ലസ്' എന്ന ലഘുലേഖ പ്രകാശനം ചെയ്തു. ജില്ലയില്‍ ഡിഫ്തീരിയ രോഗം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ബോധവല്‍ക്കരുക്കുന്നതിനാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടയര്‍മാര്‍ മുഖേനയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്.

ലളിതമായ ഭാഷയിലും വളരേ സരസമായി രീതിയിലുമാണ് ലഘുലേഖ. എല്ലാ കാര്യത്തിലും സംസ്ഥാനത്തിന് മാതൃകയാണ് മലപ്പുറം. എന്നാല്‍ ജില്ലയിലെ ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തത് കാരണം ഡിഫ്തീരിയ, ടെറ്റ്‌നസ്, വില്ലന്‍ചുമ മുതലായ രോഗങ്ങള്‍ ബാധിച്ചവരുടെയും മരിച്ചവരുടെയും കാര്യത്തില്‍ മലപ്പുറം ജില്ലക്ക് എപ്ലസ് ഉണ്ടെന്ന് കണക്കുകള്‍ നിരത്തി ലഘുലേഖയില്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. പി. ഷാജി എന്‍.എസ്.എസ് വളണ്ടിയര്‍ ഗ്രൂപ്പ് ലീഡര്‍മാരായ പി. ഹംറാസ് മുഹമ്മദ്, എം.ടി. നസീബ തസ്‌നീം എന്നിവര്‍ക്ക് നല്‍കി ലഘുലേഖ പ്രകാശനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ്, മുന്‍ ഉപപ്രധമാധ്യാപകന്‍ കെ.എന്‍.എ. ഹമീദ്, ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ പി. രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഭാസ്‌ക്കരന്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ഹബീബ് റഹ്മാന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, ജെ.പി.എച്ച്.എന്‍. പി.എം. നന്ദിനി, അംഗനവാടി വര്‍ക്കര്‍ എ. ജുമൈലത്ത്, ആശ വര്‍ക്കര്‍മാരായ പി. ഗീത, കെ. സുലൈഖ എന്നിവര്‍ സംസാരിച്ചു.

മണിയുടെ അവസാനം മുത്തപ്പന്‍ പ്രവചിച്ചു? വീഡിയോ പ്രചരിക്കുന്നു [വീഡിയോ]

മസാജ് ഓഫര്‍ നിരസിച്ച യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ പെരുവഴിയിലിറക്കിവിട്ടു

കേരളത്തില്‍ ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായി

English summary
published legulegha about vaccination
topbanner

More News from this section

Subscribe by Email