Tuesday August 20th, 2019 - 11:00:am
topbanner
topbanner

പൊതു വിദ്യാലയ ശാക്തീകരണയജ്ഞം രാജ്യത്തിന് മാതൃക: ഗവർണർ

Aswani
പൊതു വിദ്യാലയ ശാക്തീകരണയജ്ഞം രാജ്യത്തിന് മാതൃക: ഗവർണർ

മലപ്പുറം: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാലയ ശാക്തീകരണയജ്ഞം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഗവർണർറിട്ട: ജസ്റ്റിസ് പി സദാശിവം. പുറത്തൂർഗവ: ഹയർസെക്കന്ററി സ്കൂളിൽ 5.39 കോടിരൂപ ചെലവിൽ നിർമിക്കുന്ന ഹൈടെക്ബ്ലോക്കുകളുടെ ശിലാസ്ഥാപനവും ഒന്നരക്കോടിരൂപ ചെലവിൽ പണിത ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സൗകര്യങ്ങളോടും കൂടി സർക്കാർസ്കൂളുകളിൽ പഠിക്കാനുള്ള സാഹചര്യം ഇപ്പോൾകേരളത്തിലുണ്ട്. സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് 44000 പൊതുവിദ്യാലയ ക്ലാസ് മുറികളാണ് ഡിജിറ്റലൈസ് ചെയ്ത സ്മാർട്ട് ആക്കിയത്. പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ സർക്കാർ നടപടികൾ ബഹുസ്വരമായ സാമൂഹിക ജീവിതം നയിക്കാൻ വ്യക്തികളെ പര്യാപ്തമാക്കുമെന്നതിനാൽ ഗുണപരമായമാറ്റം ആശാവഹമാണ്.

ഭരണഘടന അനുശാസിക്കുന്ന ഏകതാബോധം കുട്ടികളിൽ ശക്തമാകേണ്ടതുണ്ട്. പൊതുവിദ്യാലയശാക്തീകരണം അതിന് വഴിയൊരുക്കും.പൗരന്റെ കടമകളെക്കുറിച്ച് തുടക്കത്തിൽതന്നെ കുട്ടികളെബോധവാൻമാരാക്കണം. സാമൂഹികയാഥാർത്ഥ്യങ്ങളെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാട് കുട്ടികളിലുണ്ടാക്കാനാകണം. കുട്ടികളുടെ മാനസികവളർച്ചയിൽ ഗുണപരമായ പങ്കാളിത്തം അധ്യാപകർ ഉറപ്പുവരുത്തണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, തിരൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആർ.കെഹഫ്സത്ത്, പുറത്തൂർ പഞ്ചായത്ത് പ്രസിഡന് റഹ്മത്ത്സൗദ, സ്കൂൾവെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പികുഞ്ഞിമൂസ എന്നിവർ സംസാരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്ജി രാമകൃഷണൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പലിന്റെ ചുമതലവഹിക്കുന്ന എം ദേവദാസ് നന്ദിയും പറഞ്ഞു.

പൊതുവിദ്യാലയശാക്തീകരണയജ്ഞത്തിന്റെ ഭാഗമായി തവനൂർമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്ത പുറത്തൂർഗവ: ഹയർസെക്കന്ററി സ്കൂളിനാണ് സംസ്ഥാന സർക്കാർ അഞ്ച്കോടിരൂപ അനുവദിച്ചത്. 39 ലക്ഷംരൂപ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് സമാഹരിക്കുകയായിരുന്നു. മന്ത്രി ഡോ: കെ.ടിജലീൽഎം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒന്നരക്കോടിരൂപ ചെലവിലാണ്ഹയർസെക്കന്ററി വിഭാഗത്തിന് മാത്രമായി പ്രത്യേകസമുച്ചയം യാഥാർത്ഥ്യമാക്കിയത്.

സ്മാർട്ട് ക്ലാസ്മുറികൾ, ആധുനികസജ്ജീകരണങ്ങളോടുകൂടിയ ഒാഡിറ്റോറിയം, ഡിജിറ്റൽലൈബ്രറി, ഡിജിറ്റൽലാബ്, ടോയ്ലറ്റ്ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഹൈടെക്ക്ബ്ലോക്കുകൾ ഒൻപത് മാസത്തിനുള്ളിൽ പണി കഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്കൂളിൽഹൈസ്കൂൾ-ഹയർസെക്കന്ററിവിഭാഗങ്ങളിലായി 1500ഒാളം വിദ്യാർത്ഥികളുണ്ട്.

English summary
Public school empowerment mission is model for the nation: governor
topbanner

More News from this section

Subscribe by Email