Sunday December 16th, 2018 - 12:42:am
topbanner

'സാഹോദര്യത്തണൽ വിരിക്കാം' ഫ്രറ്റേണിറ്റി മൂവ്മെന്റ് പരിസ്ഥിതി ദിനം ആചരിച്ചു

Aswani
'സാഹോദര്യത്തണൽ വിരിക്കാം' ഫ്രറ്റേണിറ്റി മൂവ്മെന്റ് പരിസ്ഥിതി ദിനം ആചരിച്ചു

മലപ്പുറം: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'സാഹോദര്യത്തണൽ വിരിക്കാം' എന്ന സന്ദേശമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ തല ഉദ്ഘാടനം മുണ്ടുമുഴി ദേശീയപാതയോരത്ത് ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ സാഹോദര്യ മരം നട്ട് നിർവഹിച്ചു.

വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ചെയ്യുമ്പോൾ മണ്ണിനും മനുഷ്യനും പരിഗണന നൽകുന്ന പരിസ്ഥിതി സൗഹൃദമായ വികസന സങ്കൽപം ലോകത്തിന് മുന്നിൽ വെക്കുക എന്നതാണ് പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ഫ്രറ്റേണിറ്റി ഉദ്ദേശിക്കുന്നത് .

പരിപാടിയിൽ ജസീം കൊട്ടക്കാട്, ഇംതിയാസ് മുണ്ടുമുഴി, ഹവാസ് വാഴക്കാട്, കെ.പി തൗഫീഖ്, കെ തൗഫീഖ്, ഹബീബ് ഊർക്കടവ്, സി അഫ്നാൻ എന്നിവർ സംബന്ധിച്ചു.

English summary
to spread brotherhood shadow; fraternity movement celebrate environment day
topbanner

More News from this section

Subscribe by Email