Sunday November 18th, 2018 - 9:24:am
topbanner

മത്സ്യങ്ങളിൽ മായം കലർത്തുന്നത് തടയാൻ ക്യുക് റെസ്പോൺസ് ടീമുമായി മലപ്പുറം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ്

Aswani
മത്സ്യങ്ങളിൽ മായം കലർത്തുന്നത് തടയാൻ ക്യുക് റെസ്പോൺസ് ടീമുമായി മലപ്പുറം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ്

മലപ്പുറം: മത്സ്യങ്ങളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുകൾ ചേർക്കുന്നത് തടയാൻ ശക്തമായ നടപികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിലെ മത്സ്യമാർക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങളെത്തിക്കുന്ന ലോറികളിലും എെസ് ഫാക്ടറികളിലും പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ചു. ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ക്യുക്ക് റെസ്പോൺസ് ടീം രൂപീകരിച്ച് പരിശോധന തുടരുകയാണ്.

മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ, അമോണിയ പോലുള്ള ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മാസം മുതലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ജില്ലയിൽ പരിശോധന കർശനമാക്കിയത്. പൊന്നാനി, തിരൂർ, താനൂർ, കൊണ്ടോട്ടി, കോട്ടക്കൽ, മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്തൽമണ്ണ, മങ്കട, മക്കരപ്പറമ്പ്, കുളത്തൂർ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളിൽ പരിശോധന നടത്തി 28 തരം മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജ്യനൽ അനലറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചിരുന്നു.

ജില്ലയിലെ എട്ട് എെസ് പ്ലാന്റുകളിൽ നിന്നുള്ള എെസ് ബ്ലോക്കുകളുടെയും എെസ് നിർമിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. തമിഴ്നാട് അടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്ന് ലോറികളിൽ ടൺകണക്കിന് മത്സ്യമെത്തിക്കുന്ന ലോറികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് നൽകിയിട്ടുണ്ട്. കൊണ്ടോട്ടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം മത്സ്യലോറികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇതിന് പുറമെ മത്സ്യങ്ങളിൽ സ്ട്രിപ്പ് ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മത്സ്യങ്ങൾ അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതായുള്ള പരാതികളിൽ പരിശോധനയ്ക്കും തുടർ നടപടികൾക്കുമായി നിയോഗിക്കപ്പെട്ട ക്യുക്ക് റെസ്പോൺസ് ടീം പരാതികൾ ലഭിക്കുന്നമുറയ്ക്ക് നടപടികൾ സ്വീകരിച്ചുവരികയാണ്. രണ്ട് ഭക്ഷ്യസുരക്ഷാ ഒാഫിസർമാരും സഹായിയും അടങ്ങുന്നതാണ് ടീം. പരിശോധനകൾ തുടരുമെന്നും ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ സുഗുണൻ പറഞ്ഞു.

ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ തോതിൽ മായം കലർത്തുന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. മായം കലർന്ന ഭക്ഷണം കഴിച്ചതു കാരണം മരണം സംഭവിച്ചാൽ ജീവിത കാലം വരെ തടവും പിഴയുമാണ് ശിക്ഷ. ലൈസൻസില്ലാതെ കച്ചവടം ചെയ്താൽ ആറു മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയവുമാണ് നിയമം അനുശാസിക്കുന്നത്. പരാതികൾ 04832732121 നമ്പറിൽ അറിയിക്കാം.

English summary
food safety department in malappuram comes with quick response team to prevent poison in fish
topbanner

More News from this section

Subscribe by Email