Friday November 16th, 2018 - 7:11:am
topbanner

'എന്റെ ഹോട്ടൽ' മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു

Aswani
 'എന്റെ ഹോട്ടൽ' മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു

മലപ്പുറം: നഗരസഭയുടെ 'എന്റെ ഹോട്ടൽ' പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടൽ തുടങ്ങിയിരിക്കുന്നത്. മലപ്പുറം ബസ് സ്റ്റാൻഡിലാണ് ഹോട്ടൽ പ്രവർത്തിക്കുക. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.

പ്രാതൽ, ഉച്ചഭക്ഷണം, വൈകീട്ട് ചായ എന്നിവ ഹോട്ടലിലുണ്ടാവും. ഇഡ്ലി, സാമ്പാർ, ചട്നി, ചായ എന്നിവ അടങ്ങിയ പ്രാതലിന് 30 രൂപയും ഉച്ചയൂണിന് 35 രൂപയുമാണ് വില. ചായയും കടിയും 15 രൂപയ്ക്ക് ലഭിക്കും. ഹോട്ടലിനായി അഞ്ച് ലക്ഷം രൂപയുടെ അടുക്കള സാമഗ്രികൾ നഗരസഭ നൽകിയിട്ടുണ്ട്.

പരിപാടിയിൽ നഗരസഭ ചെയർപേഴ്സ്ൻ സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിഎ സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈൻ, നഗരസഭാ കൗൺസിലർ ഹാരിസ് ആമിയൻ ഫസീന കുഞ്ഞിമുഹമ്മദ്, സിഡിഎസ് പ്രസിഡന്റുമാരായ പിടി ജമീല, ഖദീജ തുടങ്ങിയവർ പങ്കെടുത്തു.

 

Read more topics: malappuram, ende hotel, corporation
English summary
'ende hotel' start working in Malappuram
topbanner

More News from this section

Subscribe by Email