Wednesday September 19th, 2018 - 1:01:am
topbanner
Breaking News

ശൈശവ വിവാഹം തടയുന്നതിൽ ജനപ്രതിനിധികൾക്കും അദ്ധ്യാപകർക്കും പ്രധാന പങ്ക്: മലപ്പുറം ജില്ലാ കളക്ടർ

Aswani
ശൈശവ വിവാഹം തടയുന്നതിൽ ജനപ്രതിനിധികൾക്കും അദ്ധ്യാപകർക്കും പ്രധാന പങ്ക്: മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം:   ശൈശവ വിവാഹം തടയുന്നതിൽ ജനപ്രതിനിധികൾക്കും അദ്ധ്യാപകർക്കും പ്രധാന പങ്ക് വഹിക്കാനാവുമെന്ന് ജില്ലാ കളക്ടർ അമിത് മീണ. ജില്ലയിൽ ശൈശവ വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നത് ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്യും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തിൽ വിവിധ മത മേലാധികാരികളെയും പങ്കെടുപ്പിച്ച് ശൈശവ വിവാഹത്തിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുമെന്നും കളക്ടർ പറഞ്ഞു. കളക്ടറുടെ ചേംബറിൽ ചേർന്ന ശൈശവ വിവാഹ നിരോധന ഒാഫിസർമാരുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൈശവ വിവാഹം ജില്ലയിൽ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നതായി ചടങ്ങിൽ സംസാരിച്ച ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫീസർ ഗീതാഞ്ജലി പറഞ്ഞു. പ്ലസ്ടുവിന് ശേഷം മാത്രമേ കല്യാണം കഴിക്കൂ എന്ന് എല്ലാ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളിൽ നിന്നും ഒപ്പിട്ട് വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. വിവാഹം നടന്നതായി കണ്ടെത്തിയാലും തെളിവ് സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിവാഹം തടയുന്നതിന്റെ പേരിൽ പലപ്പോഴും ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫീസർമാർക്ക് ഭീഷണികളും വരാറുണ്ട്. പലയിടത്തും പൊലീസിന്റെ നിസ്സഹകരണം പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും യോഗത്തിൽ പരാതി ഉയർന്നു.

ശൈശവ വിവാഹത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി ജില്ലാ ലീഗൽ സർവ്വീസസ് സൊസൈറ്റി, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ തെരുവു നാടകം, ഫ്ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും. സ്കൂളുകളിൽ പി.ടി.എ യുടെ സഹകരണത്തോടെ ബോധവത്കരണം നടത്താനും തീരുമാനമായി.യോഗത്തിൽ ജില്ലാ ലീഗൽ സർവ്വീസസ് സൊസൈറ്റി സെക്രട്ടറി ആർ. മിനി, ജില്ലാ സാമൂഹിക നീതി ഒാഫീസർ കെ. കൃഷ്ണമൂർത്തി, മറ്റു വകുപ്പു തല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

English summary
politicians and teachers have main role to prevent child marriages: malappuram district collector
topbanner

More News from this section

Subscribe by Email