Wednesday November 14th, 2018 - 3:30:pm
topbanner

മലപ്പുറം ജില്ലയിലെ 70 ഒാളം അനധിക്യത ജിംനേഷ്യങ്ങൾക്കെതിരെ നടപടി: കലക്ടർ

NewsDesk
മലപ്പുറം ജില്ലയിലെ 70 ഒാളം അനധിക്യത ജിംനേഷ്യങ്ങൾക്കെതിരെ നടപടി: കലക്ടർ

ജില്ലയിൽ അനധിക്യതമായി പ്രവർത്തിക്കുന്ന ജിനേഷ്യങ്ങൾക്കതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അമീത് മീണ അറിയിച്ചു. ജില്ലയിലെ സ്പോട്സ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടർ. ജിംനേഷ്യങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയിൽ കേരള ബോഡി ബിൽഡിംഗ് അസോസിയേഷന്റെ അനുമതി ഇല്ലാതെ ഏകദേശം 70 ഒാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കുന്നവരുടെ സർട്ടഫിക്കറ്റുകൾക്ക് അംഗീകാരം ഉണ്ടാകില്ല.

ജോലിക്കും ഗ്രേസ് മാർക്കിനും ഗുണം ചെയ്യുന്നില്ല. ഇത് അറിയാതെ നിരവധി പേർ ഇത്തരം സ്ഥാപനങ്ങളിൽ പരിശിലനം നേടി വഞ്ചിക്കപ്പെടുന്നതായി അസോഷിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കാൻ സ്പോട്സ് കൗൺസിലിന് ജില്ലാകല്ടർ നിർദ്ദേശം നൽകി.

ഒരു കാലത്ത് നിരവധി പേർ ജില്ലയിൽ നിന്ന് സ്പോട്സ് രംഗത്തേക്ക് എത്തിയ സ്ഥാനത്ത് ഇപ്പോൾ ഗണ്യമായ കുറവ് ഉണ്ടായതായി യോഗം വലയിരിത്തി. ഇത് സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കാൻ ജല്ലാ കലക്ടർ നിർദ്ദേശം നൽകി. വികസന പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് കൂടുതൽ സ്പോട്സ് ഗ്രാന്റ് ലഭിക്കണമെന്ന ആവശ്യം സംസ്ഥാന കൗൺസിലിനെ അറിയിക്കും. ഇതിനു പുറമെ കൂടുതൽ സ്പോട്സ് കോച്ചുമാരെയും ആവശ്യപ്പെടും. മഞ്ചേരി സ്പോട്സ് കോംപ്ലക്സിന്റെ വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച തുക വിനിയോഗിക്കുന്നതിന് ജൂൺ മധ്യത്തിൽ ടെണ്ടർ വിളിക്കും. സ്റ്റേഡിയത്തിൽ ഫ്ളെഡ് ലൈറ്റ് തയ്യാറാക്കുന്നതിനും ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, എന്നിവ നിർമ്മിക്കുന്നതിനുമാണ് തുക ലഭിച്ചിരിക്കുന്നത്.

കലക്ട്രേറ്റിൽ നടന്ന യോഗത്തിൽ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ഷംസുദ്ദീൻ, ജില്ലാ സ്പോട്സ് ഒാഫിസർ പി.എസ്.വീരാൻകുട്ടി. സെക്രട്ടറി പി.ഗീത എന്നിവർ പങ്കെടുത്തു.

Read more topics: malappuram, illegal, gimnasium,
English summary
malappuram district 70 illegal gimnasium
topbanner

More News from this section

Subscribe by Email