Wednesday September 26th, 2018 - 8:40:pm
topbanner

എൽ.എൽ.സി യിൽ കൂടുതൽ അപേക്ഷകൾ തീർപ്പാക്കും: മലപ്പുറം ജില്ലാ കളക്ടർ

Aswani
എൽ.എൽ.സി യിൽ കൂടുതൽ അപേക്ഷകൾ തീർപ്പാക്കും: മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം: നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി ഹിയറിംഗിൽ കൂടുതൽ അപേക്ഷകൾ ഒരു ദിവസം തന്നെ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ. ഒാട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മറ്റ് ബഹുവിധ വൈകല്യങ്ങൾ തുടങ്ങിയവയുള്ളവർക്ക് 1999 ലെ നാഷണൽ ട്രസ്റ്റ് ആക്റ്റ് നിഷ്കർശിക്കുന്ന പരിരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിൽ നടന്ന നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.

ഹിയറിംഗിൽ 15 പേർക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗൽ ഗാർഡിയൻ) അനുവദിച്ച് നൽകി. സെറിബ്രൽ പാൾസി, മറ്റ് ബഹു വൈകല്യങ്ങൾ എന്നിവയുള്ളവരുടെ ആജീവനാന്ത സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ പരിധിയിലാണ് 1999 ൽ പാർലമെന്റ് നാഷണൽ ട്രസ്റ്റ് ആക്റ്റ് പാസാക്കിയത് പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ആക്റ്റ് പ്രകാരമാണ് ജില്ലാ കളക്ടർ അധ്യക്ഷനായുള്ള സമിതി രൂപവത്കരിച്ചത്.

സമിതിക്ക് ലഭിച്ച അപേക്ഷകളിലാണ് ഇത്തരക്കാരുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് ഹിയറിംഗ് നടത്തിയത്. പിന്തുടർച്ചാവകാശ നിയമപ്രകാരം അർഹരായ സ്വത്ത് ഇവർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു തീരുമാനിച്ചു. വസ്തു ഭാഗം ചെയ്യുമ്പോൾ ന്യായമായ വിഹിതം ഇവർക്ക് നീക്കിവെച്ചിട്ടുൺെന്ന് ഉറപ്പാക്കിയതിനെ തുടർന്നാണ് കുടുംബാംഗങ്ങളെ ലീഗൽ ഗാർഡിയ•ാരായി ചുമതലപ്പെടുത്തിയത്.

കളക്ടറേറ്റിൽ നടന്ന ലോക്കൽ ലെവൽ കമ്മിറ്റി യോഗത്തിൽ ജില്ലാ സാമൂഹിക നീതി ഒാഫീസർ തസ്നീം പി.എസ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ആർ. മിനി, ജില്ലാ രജിസ്ട്രാർ അജിത്കുമാർ, എൽ.എൽ.സി കൺവീനർ സിനിൽ ദാസ് സി.ഡി, ഡി.വൈ.എസ്.പി. പ്രഭാകരൻ കെ.വി, അഡ്വ. സുജാത വർമ്മ, മുൻ ജില്ലാ രജിസ്ട്രാർ പി.ഡി വി വേണു ഗോപാലൻ, അബ്ദുൾനാസർ. കെ. തുടങ്ങിയവർ പങ്കെടുത്തു.

Read more topics: malappuram, collector, amit meena
English summary
More applications will be settled in LLC: malappuram district collector
topbanner

More News from this section

Subscribe by Email