Saturday February 16th, 2019 - 3:34:am
topbanner

മലപ്പുറം ദേശീയപാത വികസനം; ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്

Aswani
മലപ്പുറം ദേശീയപാത വികസനം; ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്

മലപ്പുറം: ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ അന്തിമവിജ്ഞാപനം (3 ഡി വിജ്ഞാപനം) ഇൗ ആഴ്ചയോടെയും പൊന്നാനി താലൂക്കിലെ വിജ്ഞാപനം ഇൗ മാസം അവസാനത്തോടെയും പുറത്തിറക്കും. ഇതിന് മുന്നോടിയായുള്ള കണക്കെടുപ്പുകളും അനുബന്ധജോലികളും അന്തിമഘട്ടത്തിലാണ്.

തിരൂരങ്ങാടി താലൂക്കിലെ കണക്കെടുപ്പും അനുബന്ധ ജോലികളും കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായിട്ടുണ്ട്. തിരൂർ താലൂക്കിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം കഴിഞ്ഞ മാസം 26ന് പുറത്തിറക്കിയിരുന്നു. ഗസറ്റിൽ പരസ്യപ്പെടുത്തുന്ന നടപടിയാണ്ഇവിടെ അടുത്തതായി നടക്കുക. 1851 പേരുടെ ഭൂമിയാണ് തിരൂരിൽ ഏറ്റെടുക്കുന്നത്. രാത്രി വൈകിയും അവധി ദിനങ്ങളിലും അധിക ജോലിചെയ്ത് യുദ്ധകാല അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം നടപടികൾ പൂർത്തിയാക്കുന്നത്.

കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന സ്ഥലമെടുപ്പ് ഓഫിസിലെ ജീവനക്കാർ അവധി ദിവസമായ ശനിയാഴ്ചയും ജോലിക്കെത്തിയിരുന്നു. ജില്ലയിൽ ആകെ 74 കിലോമീറ്റർ ദൂരമാണ് ദേശീയ പാതയ്ക്കായി ഏറ്റെടുക്കാനുള്ളത്. 3 ഡി വിജ്ഞാപനമിറങ്ങിയതിന് ശേഷം ഭൂവുടമകളെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തും. ശേഷം നഷ്ടപരിഹാരം നിശ്ചയിക്കും. പിന്നീട് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നൽകുന്നതോടെ സർക്കാർ ഭൂമിയായി മാറും. ജില്ലാ കളക്ടർ അമിത് മീണ, അസിസ്റ്റന്റ് കളക്ടർ വികൽപ് ഭരദ്വാജ് തുടങ്ങിയവർ കഴിഞ്ഞ ദിവസം കോട്ടയ്ക്കലിലെ ദേശീയപാതാ ഓഫീസ് സന്ദർശിച്ചു. അവധി ദിനത്തിലും കർമനിരതരായ ജീവനക്കാരെ ജില്ലാകളക്ടർ അഭിനന്ദിച്ചു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107