Monday September 24th, 2018 - 3:56:am
topbanner

മികച്ച വനിത ശിശു ക്ഷേമ പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണക്ക്

Aswani
മികച്ച വനിത ശിശു ക്ഷേമ പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണക്ക്

മലപ്പുറം:  വനിതകളുടെയും കുട്ടികളുടെയും ഭിന്നേശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവർത്തനം കാഴ്ചവക്കുന്ന ജില്ലാ കലക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡിന് മലപ്പുറം കലക്ടർ അമിത് മീണ അർഹനായി. 2016-17 വർഷത്തെ ജില്ലയിൽ നടത്തിയ വികസന നേട്ടത്തിനാണ് അവാർഡ് എല്ലാ വർഷവും സംസ്ഥാന ഗവൺമെന്റ് ഇൗ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്നതിന് നൽകി വരുന്നതാണ് അവാർഡ്. വനിതാ ശിശു വികസന വകുപ്പാണ് അവാർഡ് ഏർപ്പെടുത്തിയത്.

2016 നവംബറിൽ ജില്ലാ കലക്ടറായി ജോലിയിൽ പ്രവേശിച്ച അമിത് മീണ ജില്ലയിൽ എെ.സി.ഡി.എസ്. പദ്ധതി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ മികച്ച പങ്ക് വഹിച്ചു. ഭൂമി ലഭ്യമായ 138 അംഗൻ വാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തുക ലഭ്യമാക്കി. തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 25 കെട്ടിടങ്ങളും നബാർഡ് പദ്ധതി പ്രകാരം 35 കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിച്ചു.

വിവിധ പഞ്ചായത്തുകളിൽ 47 അംഗൻ വാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തി നൽകി. അംഗൻ വാടികളുടെ സമ്പൂർണമായ വൈദ്യതീകരണം നടപ്പിലാക്കുന്നതിൽ ഫല പ്രദമായി ഇടപ്പെട്ടു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും എെ.സി.ഡിഎസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. അംഗൻ വാടികൾക്ക് ശിശു സൗഹ്യദ ടോയ്ലെറ്റുകളും ചുറ്റുമതിലും നിർമ്മിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിന് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളും സമൂഹ്യ നീതി വകുപ്പുമായുള്ള സംയോജനം സാദ്ധ്യമാക്കുന്നതിന് ഇടപ്പെട്ടു.

ഭിന്ന ശേഷിക്കാർക്കായി ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ള പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നിനള്ള നടപടികൾക്ക് തുടക്കം കുറിച്ചു. സർക്കാർ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹ്യദമാക്കുന്നതിന് 26 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമർപ്പിച്ചു ഇതിന് ഒന്നാം ഗഡുവായി 1.88 കോടി രൂപ ലഭിച്ചു. പദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേക താൽപര്യം പുലർത്തി. ഭിന്ന ശേഷിക്കാർക്കുള്ള ലീഗൽ ഗാർഡിയൻഷിപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചു. ഇത്തരക്കാർക്കായി തീര ദേശ മേഖലയിൽ സഹായ ഉപകരണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേത്യത്വം നൽകി.

Read more topics: malappuram, collector, amit meena
English summary
Amit Meena, Malappuram District Collector, has got the Kerala State Award for Best Female Child Welfare
topbanner

More News from this section

Subscribe by Email