Wednesday September 19th, 2018 - 5:11:am
topbanner
Breaking News

കാലവർഷക്കെടുതി; ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതയോടെ ഇടപെടണം: മുഖ്യമന്ത്രി

Aswani
കാലവർഷക്കെടുതി; ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതയോടെ ഇടപെടണം: മുഖ്യമന്ത്രി

മലപ്പുറം: കാലവർഷക്കെടുതി നേരിടുന്നതിൽ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കലക്ടർമാരുമായി നടത്തിയ ടെലി കോൺഫറൻസിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രം പണം ചെലവഴിക്കാൻ ശ്രദ്ധിക്കണം. ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ കാലതാമസമില്ലാതെ ഇടപെടാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കലക്ടർമാരെ ഒാർമിപ്പിച്ചു.

ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണ്. പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഫലപ്രദമായ നടപടികളുണ്ടാവണം. വെള്ളം കയറിയ പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകാനിടയുണ്ട്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കലക്ടർമാരോട് പറഞ്ഞു. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ, അസി. കലക്ടർ വികൽപ്പ് ഭരദ്വാജ് എന്നിവർ വിഡിയോ കോൺഫറൻസിങിൽ പങ്കെടുത്തു.

ജില്ലയിൽ ഇതുവരെ 8 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലായി രണ്ടുപേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 138 വില്ലേജുകളിൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 618 പേർ മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നു. 10 വീടുകൾ പൂർണമായും 220 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 715.35 ഹെക്ടർ കൃഷി നശിച്ചതായാണ് ഒൗദ്യോഗിക റിപ്പോർട്ട്. 113.9 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1086.81 മില്ലിമീറ്റർ മഴയാണ് ഇൗ സീസണിൽ ജില്ലയിൽ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാത്രം 44 മില്ലിമീറ്റർ മഴ ലഭിച്ചു.

English summary
heavy rain; District administrations should take caution: chief minister
topbanner

More News from this section

Subscribe by Email